ചരമം

യുക്മ വെയില്‍സ് റീജിയന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ കല്ലുകളത്തിന്‍റെ സഹോദരി നിര്യാതയായി

സ്വാന്‍സി: യുക്മ വെയില്‍സ് റീജിയണല്‍ സെക്രട്ടറിയും സ്വാന്‍സി മലയാളി അസോസിയേഷന്‍റെ സജീവാംഗവുമായ സെബാസ്റ്റ്യന്‍ ജോസഫ് (സോണി) കല്ലുകളത്തിന്‍റെ സഹോദരി മിനി സണ്ണി (48) നിര്യാതയായി. കാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ ഇരിക്കെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സണ്ണി തോംപുന്നയില്‍ ആണ് മിനിയുടെ ഭര്‍ത്താവ്. സുമിന്‍ സണ്ണി (23), സെറിന്‍ സണ്ണി (14) എന്നിവര്‍ മക്കളാണ്. പരേതനായ ജോസഫ് കല്ലുകളം ആണ് പിതാവ്. തെക്കേടത്ത് കുടുംബാംഗമായ മേരിക്കുട്ടി ജോസഫ് ആണ് മാതാവ്.

സ്വാന്‍സിയില്‍ താമസിക്കുന്ന സോണിയുടെയും സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മാനുവല്‍ ജോസഫിന്‍റെയും സഹോദരിയാണ് മരണമടഞ്ഞ മിനി. ഇവരെ കൂടാതെ ജോജിമോന്‍ ജോസഫ് (കണ്ണൂര്‍), പരേതനായ സോജന്‍ ജോസഫ്, മാത്യൂസ് കല്ലുകളം (യുഎസ്എ), പരേതയായ റെനിമോള്‍, ജിനോയ് ജോസഫ്, തോംസണ്‍ ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.

മൃതദേഹം ശനിയാഴ്ച വൈകുന്നേരം സ്വവസതിയായ ചങ്ങനാശ്ശേരി കുരിശുംമൂട്ടിലെ തോംപുന്നയ്ക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പിതൃഗൃഹമായ ഇത്തിത്താനം കല്ലുകളത്തിലേക്ക് കൊണ്ട് പോകും. ഇവിടെ നിന്നും ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മാതൃ ഇടവകയായ ചങ്ങനാശ്ശേരി പാറേപ്പള്ളിയില്‍ എത്തിച്ച് ഇവിടുത്തെ സെമിത്തേരിയില്‍ സംസ്കരിക്കും.

മിനി സണ്ണിയുടെ നിര്യാണത്തില്‍ യുക്മ വെയില്‍സ് റീജിയന്‍ പ്രസിഡണ്ട് ബിനു കുര്യാക്കോസ്, സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബിജു മാത്യു, സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് റിജോ ജോണ്‍ തുടങ്ങിയവര്‍ അനുശോചനങ്ങള്‍ അറിയിച്ചു.

  • സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
  • പി. വര്‍ഗീസ് ജോസഫ് നിര്യാതനായി
  • പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി
  • കുന്ദമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ വളപ്പില്‍ കുത്തേറ്റു മരിച്ചു
  • അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു
  • പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ പാലാ സ്വദേശി മരിച്ചു; 5 പേര്‍ക്ക് ഗുരുതര പരിക്ക്
  • തിരുവനന്തപുരത്തു റെയില്‍വെ ട്രാക്കിന് സമീപം സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
  • പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി
  • സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളിയുടെ പിതാവ് നിര്യാതനായി
  • P Z ജേക്കബ് പൂവക്കുളം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway