സിനിമ

ആഘോഷമായി പുറത്തിറക്കും മുമ്പേ ബാഹുബലി 2 ന്റെ ട്രെയിലര്‍ പുറത്താവുകയായിരുന്നു

വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയ 'ബാഹുബലി ദി കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ രാജ്യമൊട്ടാകെ തരംഗമായി മുന്നേറവേ അതൊരു അബദ്ധം മൂലം സംഭവിച്ചതാണെന്നു വെളിപ്പെടുത്തല്‍ . ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനപ്രകാരം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വമ്പന്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ അകമ്പടിയോടെയായിരുന്നു ട്രെയിലര്‍ ഇറങ്ങേണ്ടിയിരുന്നത്. നേരത്തേ പ്രഖ്യാപിച്ചിരുന്നതും അങ്ങിനെ തന്നെ. എന്നാല്‍ വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് ട്രെയിലര്‍ ഇറങ്ങിയത്.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? അതിന്റെ കാരണം, വൈകീട്ട് മുംബൈയില്‍ നടന്ന ചടങ്ങില്‍ അതിഥിയായെത്തിയ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തി.
നിര്‍ഭാഗ്യവശാല്‍ ബാഹുബലി 2 ന്റെ ട്രെയിലര്‍ രാവിലെ തന്നെ ചിലരെല്ലാം കണ്ടുകഴിഞ്ഞു. ഹാക്കിങ് ആണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ സംഭവം അതല്ല. അതൊരു സാങ്കേതിക പിഴവായിരുന്നു- കരണ്‍ പറഞ്ഞു.
ബാഹുബലിയുടെ വീഡിയോ അവകാശങ്ങള്‍ ഓരോ ഭാഷയിലേയും വ്യത്യസ്ത കമ്പനികളാണ് പിടിച്ചിരിക്കുന്നത്. അവരെല്ലാം അവരുടെ യൂട്യൂബ് ചാനലുകളില്‍ ട്രെയിലര്‍ അപ്ലോഡ് ചെയ്യാന്‍ തയ്യാറായി കാത്തിരുന്നതായിരുന്നു. എന്നാല്‍ എന്നാല്‍ അപ്‌ലോഡ് ചെയ്യുന്ന കാര്യത്തില്‍ സാങ്കേതിക വിഭാഗത്തിന് പിഴവ് പറ്റി.
ട്രെയിലര്‍ രാവിലെ തന്നെ യൂട്യൂബിലെത്തി. തുടര്‍ന്ന് സംവിധായകന്‍ രാജമൗലി പെട്ടന്ന് തന്നെ ഔദ്യോഗികമായി റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറക്കിയ ട്രെയിലറിന് വന്‍ വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്.

ട്രെയിലര്‍

  • പോലീസിന്റെ വിലക്കില്ല; മഞ്ജു വാര്യര്‍ അമേരിക്കന്‍ അവാര്‍ഡ് നൈറ്റില്‍
  • സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറമ്പാകുന്ന അവസ്ഥ- സത്യന്‍ അന്തിക്കാട്
  • സണ്ണി ലിയോണ്‍ പെണ്‍കുഞ്ഞിന്റെ അമ്മയായി
  • ലാല്‍ജോസ് കട്ട് പറഞ്ഞിട്ടും വാവിട്ടു കരഞ്ഞ് മോഹന്‍ലാല്‍ ...കാരണം?
  • 14 സിനിമകളില്‍ 9 എണ്ണവും പൊട്ടി, എന്നിട്ടും ദിലീപ് വാരിക്കൂട്ടിയത് കോടികള്‍
  • പുറത്തായ നഗ്നദൃശ്യങ്ങള്‍ താന്‍ അഭിനയിച്ചവയല്ലെന്ന് മോഹന്‍ലാല്‍ നായിക
  • ചാരിറ്റിയുടെ മറവില്‍ താരനിശയുടെ മറവില്‍ 'അമ്മ' നടത്തിയത് കോടികളുടെ വെട്ടിപ്പ്
  • ദിലീപിനു ജാമ്യം ലഭിക്കാന്‍ പ്രാര്‍ഥനയുമായി സഹോദരന്‍ 'ജഡ്ജിയമ്മാവന്‍ കോവിലില്‍
  • കൊച്ചിയില്‍ ഫ്‌ലാറ്റില്‍ കടന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവനടന്‍ പിടിയില്‍
  • ദിലീപിന്റെ ജാമ്യം തടയാന്‍ ശക്തമായ തെളിവുണ്ടെന്ന് റൂറല്‍ എസ്.പി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway