നാട്ടുവാര്‍ത്തകള്‍

പുരുഷവേഷത്തില്‍ യുവതി 12 കാരിയെ പീഡനത്തിനിരയാക്കി; നഗ്‌നത ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍വേഷം കെട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റില്‍. പള്ളുരുത്തി എം.എല്‍.എ. റോഡില്‍ സജിത്ത് ലൈനില്‍ കളത്തിപറമ്പ് വീട്ടില്‍ ചിന്നാവി എന്നും സനീഷ എന്നും വിളിക്കപ്പെടുന്ന സിനി (26) യെയാണ് പള്ളുരുത്തി എസ്.ഐ. അറസ്റ്റ് ചെയ്തത്. അയല്‍ക്കാരിയായ 12 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇവര്‍ പുരുഷനെപ്പോലെ വേഷം കെട്ടി പലവട്ടം പ്രകൃതി വിരുദ്ധ പീഡനം നടത്തിയതെന്ന് ആരോപണത്തില്‍ പറയുന്നു.

പള്ളുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയുടെ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സിനി പുരുഷനെന്ന വ്യാജേനെ പെണ്‍കുട്ടിയോട് അടുക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടി മുറിയില്‍ വസ്ത്രം മാറുമ്പോള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലും മറ്റു പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി കുട്ടിയെ പ്രതിയുടെ വീട്ടിലേക്കു വിളിച്ചു. കുട്ടി വഴങ്ങാതിരുന്നതോടെ മര്‍ദിച്ച് വിവസ്ത്രയാക്കി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൃത്രിമ ലൈംഗിക ഉപകരണം ഉപയോഗിച്ച് കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. ഇത് മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത് കാണിച്ച് പിന്നീടും പീഡിപ്പിച്ചു.

അടുത്തിടെ കുട്ടിയുടെ പെരുമാറ്റത്തില്‍ വീട്ടുകാര്‍ക്കു സംശയം തോന്നി പരിശോധന നടത്തിയപ്പോള്‍ ബാഗില്‍ നിന്നും സനീഷ് എന്ന പേരില്‍ പ്രണയലേഖനം കണ്ടു. തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി വിവരം പറയുകയായിരുന്നു. പിന്നീട് ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങിലാണ് വിവരം പൂര്‍ണമായി മനസിലാക്കുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നു അശ്‌ളീല ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കൃത്രിമ ലൈംഗിക ഉപകരണം എന്നിവ കണ്ടെത്തി. പ്രതിയെ ഇന്ന് കൊച്ചി കോടതി മുമ്പാകെ ഹാജരാക്കും. പള്ളുരുത്തി പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസുകാരായ ഷീബ, ശീത, കര്‍മ്മലി, ഷീബ എം.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

  • എംഎം മണിക്കെതിരെ കേസെടുത്തു; അനിശിതകാല നിരാഹാര സമരവുമായി പെമ്പിളൈ ഒരുമൈ
  • പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; ഈ വിധി ഭാവിയില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നും സെന്‍കുമാര്‍
  • ക്യാന്‍സര്‍ രോഗി ചമഞ്ഞ് ഫേസ്ബുക്കിലൂടെ സഹായം തേടി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി 22 കാരി അറസ്റ്റില്‍
  • മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ നാണം കെടുത്തുന്നു- മഞ്ജു വാര്യര്‍
  • ശൈലി മാറ്റില്ല, പിശകുണ്ടെങ്കില്‍ ആത്മപരിശോധന നടത്താമെന്ന് എംഎം മണി
  • സര്‍ക്കാര്‍ ഇറക്കിവിട്ട സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കി സുപ്രിം കോടതി
  • മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: ചെന്നിത്തല, സുധീരന്‍
  • പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്ക് എതിരേ ലൈംഗിക അധിക്ഷേപവുമായി എം.എം. മണി
  • പ്രധാനമന്ത്രിയുടെ കണ്ണ് തുറപ്പിക്കാന്‍ ഡല്‍ഹിയില്‍ മൂത്രം കുടിച്ച് കര്‍ഷകര്‍ ; മലം ഭക്ഷിക്കുമെന്ന് മുന്നറിയിപ്പ്
  • ലണ്ടനിലെ മലയാളി യുവാവിനു വധു റഷ്യക്കാരി, കുടുംബക്ഷേത്രത്തില്‍ വിവാഹം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway