നാട്ടുവാര്‍ത്തകള്‍

കൊട്ടിയൂര്‍ പീഡനം: വൈദികന്റെ സഹായി രണ്ടാം പ്രതി തങ്കമ്മ കീഴടങ്ങി

പേരാവൂര്‍: കൊട്ടിയൂര്‍ ബലാത്സംഗകേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയായ വൈദികന്റെ സഹായിയുമായ തങ്കമ്മ നെല്ലിയാനി കീഴടങ്ങി. കോടതി നിര്‍ദ്ദേശിച്ച അവസാന ദിനമായ ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് തങ്കമ്മ പേരാവൂര്‍ സിഐക്ക് മുന്നില്‍ കീഴടങ്ങിയത്. കേസിലെ എട്ട്, ഒന്‍പത്, പത്ത് പ്രതികളായ ഫാ തോമസ് തേരകവും സിസ്റ്റര്‍മാരായ ബെറ്റിയും ഒഫീലിയയും ഇന്നലെ കീഴടങ്ങിയിരുന്നു.
കുട്ടിയെ വൈത്തിരി അനാഥായത്തില്‍ എത്തിച്ചതാണ് തങ്കമ്മയ്ക്ക് നേരെയുള്ള കുറ്റം. തങ്കമ്മ മാതൃവേദിയുടെ ഭാരവാഹിയും വൈദീകന്റെ അടുത്തയാളുമായിരുന്നു. ഗൂഡാലോചനയും കുട്ടിയെ കടത്തിയതുമടക്കം നിരവധി കേസുകളാണ് തങ്കമ്മയ്ക്ക് മേല്‍ ഉള്ളത്.
ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വയനാട് ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനാണ് ഫാ. തേരകം. സിഡബ്ല്യുസി മുന്‍ അംഗമാണ് സിസ്റ്റര്‍ ബെറ്റി ജോസഫ്. തങ്കമ്മ ഉള്‍പ്പെടെ നാല് പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വൈദീകനും കന്യാസ്ത്രിമാരും വെള്ളിയാഴ്ച കീഴടങ്ങി. വയനാട് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് കീഴടങ്ങിയ ഒഫീലിയ.

പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍ കുഞ്ഞിനെ ഒളിപ്പിക്കാന്‍ ശ്രമിച്ചതും കുഞ്ഞിന്റെ വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും മറ്റുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. ഇനി കേസില്‍ അഞ്ചു പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്.

  • വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ നാട്ടിലും ദുബായിലും പീഡിപ്പിച്ചു, വേറെ വിവാഹം കഴിച്ചതായും പരാതി
  • ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍; വേദിയില്‍ ഹസനെ പരസ്യമായി ചോദ്യം ചെയ്ത് പെണ്‍കുട്ടി
  • എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകുമല്ലോ? ഉദ്ഘാടനത്തിന് ചാനലിനോട് പിണറായി ചോദിച്ചത്
  • ഓസ്‌ട്രേലിയയില്‍ കോട്ടയം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിക്കു നേരെ വംശീയ ആക്രമണം
  • ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; ഗതാഗതം മുഖ്യമന്ത്രി ഏറ്റെടുത്തു; അന്വേഷണം
  • പി.ടി ചാക്കോ മുതല്‍ എകെ. ശശീന്ദ്രന്‍ വരെ ........ സ്‌ത്രീവിഷയത്തില്‍ കുടുങ്ങി കടപുഴകി വീണത്‌ വന്‍മരങ്ങള്‍
  • വീട്ടമ്മയോട്‌ സെക്‌സ്‌ സംഭാഷണം നടത്തിയന്നെ വിവാദം: ഗതാഗത മന്ത്രി ശശീന്ദ്രന്‍ രാജിവച്ചു
  • വിനയനുവേണ്ടി പിഴയൊടുക്കാന്‍ തയ്യാറല്ല; അപ്പീല്‍ പോകുമെന്ന് ബി. ഉണ്ണികൃഷ്ണന്‍
  • പേരക്കുട്ടിയെ പീഡിപ്പിക്കാന്‍ മുത്തച്ഛന് ഒത്താശ ചെയ്ത മുത്തശ്ശിയും അറസ്റ്റില്‍
  • അവിഹിതബന്ധം: ന്യൂജേഴ്സിയില്‍ ഇന്ത്യക്കാരിയെയും മകനെയും ഭര്‍ത്താവ് കൊന്നതാണെന്നു ബന്ധുക്കള്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway