യു.കെ.വാര്‍ത്തകള്‍

യുകെകെസിഎ റാലിയിലും പെരുന്നാളിലും പോള്‍ എന്നും സജീവ സാന്നിധ്യം; സംസ്‌കാരം യുകെയില്‍ തന്നെ

ലണ്ടന്‍ : മാഞ്ചസ്റ്ററില്‍ കാറിടിച്ചു മരിച്ച കൂടല്ലൂര്‍ സ്വദേശി പോള്‍ ജോണിന്റെ (42) വേര്‍പാടിന്റെ നടുക്കത്തിലാണ് യുകെ ജനത. സൗമ്യപ്രകൃതമുള്ള വ്യക്തിയായ പോളിനെക്കുറിച്ച് വിഥിന്‍ഷോയിലെ മലയാളി സുഹൃത്തുക്കള്‍ക്ക് നല്ല ഓര്‍മകള്‍ മാത്രമാണ് പങ്കുവയ്ക്കാനുള്ളത്. മാഞ്ചസ്റ്റര്‍ ക്‌നാനായ അസോസിയേഷന്റേയും സജീവ പ്രവര്‍ത്തകനായിരുന്നൂ പോള്‍. മാഞ്ചസ്റ്ററിലെ ക്‌നാനായ കൂട്ടായ്മകളിലും ക്‌നാനായ ചാപ്ലയന്‍സിയുടെ തിരുനാളിലും യുകെകെസിഎ റാലിയിലും എന്നും സഹകരിച്ചിരുന്നു പോള്‍. ക്‌നായിത്തൊമ്മന്റെ വേഷമണിഞ്ഞും പോള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.


പോളിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അവയദാനത്തിനുശേഷം മൃതദേഹം വിട്ടുകിട്ടിയതിനു ശേഷമായിരിക്കൂം ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തീരുമാനിക്കുക. പോളിന്റെ മാതാപിതാക്കള്‍ ബംഗ്ലൂരില്‍ നിന്നുമെത്തും. കോട്ടയം കൂടല്ലൂര്‍ സ്വദേശികളാണെങ്കിലും പോളിന്റെ കുടുംബം ബാംഗളൂരിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. നാലു സഹോദരങ്ങളൂം ഒരു സഹോദരിയുമാണ് പോളിനുള്ളത്.

ഒരാള്‍ ഓസ്‌ട്രേലിയയിലും, ഒരാള്‍ സിംഗപ്പുരിലും ഒരാള്‍ ബാംഗ്ലൂരിലുമാണ്. ലണ്ടനിലെ ഹൈവൈക്കൊബ്ബെയില്‍ ജേക്കബ് എന്ന സഹോദരനുണ്ട്. ഇതിനുപുറമേ ഭാര്യയുടെ സഹോദരന്‍ കേംബ്രിഡ്ജിലും താമസിക്കുന്നുണ്ട്. കോട്ടയം കൂടല്ലൂര്‍ സ്വദേശിയാണെങ്കിലും പോള്‍ ജനിച്ചുവളര്‍ന്നത് മദ്രാസിലായിരുന്നു. ഭാര്യ മിനി വളര്‍ന്നത് ബാംഗ്ലൂരിലും.

ആശുപത്രിയിലെ കാര്യങ്ങള്‍ക്കും മൃതദേഹം ഏറ്റുവാങ്ങുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ക്കുമായ് ഫാ സജി മലയിലിന്റെ നേതൃത്വത്തിലുള്ള മലയാളികളുടെ സംഘവും ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ മലയാളി സംഘടന നേതാക്കളും മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തിലെ പ്രധാന അംഗങ്ങളെല്ലാവരും കുടുംബത്തിന് സഹായമായി നിലകൊള്ളുന്നുണ്ട്. പോളിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് പോളിന്റെ ഭാര്യ മിനിയും മക്കളും.

അപകടത്തില്‍ പോളിന്റെ മകള്‍ അഞ്ചോലോക്കും പരിക്കേറ്റിരുന്നു. വിഥിന്‍ഷോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മകളുടെ പരിക്ക് സാരമുള്ളതല്ല. അപകടം ഉണ്ടായ ഉടനെ എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷായിലെ സെന്റ് ജോണ്‍ സ്കൂളിനു സമീപമാണ് അപകടം നടന്നത്. ക്വയര്‍ പ്രാക്റ്റിസ് കഴിഞ്ഞു മകളെ കൂട്ടിക്കൊണ്ട് വരും വഴി റോഡ്‌ മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്. റോഡ്‌ മുറിച്ച് കടക്കുകയായിരുന്ന പോളിനെയും അഞ്ചോലോയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ സ്‌കൈ ഷെഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പോള്‍ . വിഥിന്‍ഷാ ഹോസ്പിറ്റലിലെ എന്‍ഡോസ്കോപ്പി വിഭാഗം നഴ്‌സാണ് ഭാര്യ മിനി. രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.

  • കെന്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആദ്യദിനം വിദ്യാര്‍ത്ഥിനി മരണമടഞ്ഞു; ദുരൂഹത
  • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: അറസ്റ്റും റെയ്ഡും തുടരുന്നു, ആറാമന് 17 വയസ് മാത്രം
  • ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
  • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍
  • ട്യൂബ് ട്രെയിന്‍ ആക്രമണം; യഹിയ ഫാറൂഖിനെ പിടിച്ചത് നാടകീയമായി
  • എങ്ങനെ മക്കളെ മിടുമിടുക്കരാക്കാം? രക്ഷിതാക്കള്‍ക്ക് ഉപദേശവുമായി മൂന്നാമതും അമ്മയാകുന്ന കെയ്റ്റ്
  • ജോവകുട്ടന് നാളെ റെഡിങ്ങില്‍ അന്ത്യനിദ്ര; അന്ത്യാഞ്ജലി അര്‍പ്പിച്ചു മലയാളി സമൂഹം
  • മദ്യപിച്ച് വണ്ടിയോടിച്ചതിന് വെയ്ന്‍ റൂണിക്ക് ഡ്രൈവിങ് വിലക്കും 120 മണിക്കൂര്‍ സേവനവും
  • ലണ്ടനില്‍ വീട് വില കൂപ്പുകുത്തുന്നു; ഈ ദശകത്തിലെ ഏറ്റവും വലിയ വീഴ്ച
  • സ്വതന്ത്ര വ്യാപാരക്കരാറിനായി തെരേസ മേ തിരക്കിട്ടു കാനഡയിലേക്ക്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway