നാട്ടുവാര്‍ത്തകള്‍

10 വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവം; പോലീസ് സംശയിക്കുന്നത് കുട്ടിയുടെ മുത്തച്ഛനെ, നുണ പരിശോധന നടത്തും

കുണ്ടറ: പത്തുവയസുകാരി നിരന്തര പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ സംശയത്തിന്റെ മുന നീളുന്നത് കുട്ടിയുടെ സ്വന്തം മുത്തച്ഛനിലേക്കും. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ ഗുമസ്തനായ മുത്തച്ഛനെയും കുട്ടിയുടെ മാതാവിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനും മാതാവിനെ മന:ശ്ശാസ്ത്രജ്ഞരുടെ മുന്നില്‍ വെച്ച് ചോദ്യം ചെയ്യാനുമാണ് പോലീസ് ഒരുങ്ങുന്നത്.

നാന്തിരിക്കലിലെ ഇടവട്ടം ശ്രേയസ് ഭവനില്‍ വൈദ്യുതി ബോര്‍ഡ് ലൈന്‍മാന്‍ എം ജോസിന്റെ ഇളയമകളെ വീട്ടില്‍ ജനലിന്റെ കമ്പിയില്‍ ചുരിദാറിന്റെ ഷാളില്‍ കെട്ടി തൂങ്ങി നിലത്തിരിക്കുന്ന നിലയില്‍ ജനുവരി 15 ന് ആയിരുന്നു കണ്ടെത്തിയത്. ജോസിന് 12 വയസും 10 വയസുമുള്ള രണ്ടു പെണ്‍മക്കളുണ്ട്. ഇവരില്‍ മൂത്തമകളെ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നെ ഭാര്യ നല്‍കിയ കേസില്‍ ജോസിനെ വീട്ടില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയിരുന്നു. ഇതിന്റെ കേസ് നടക്കുന്നതിനിടയിലാണ് ഇളയ കുട്ടി പീഡനത്തിന് ഇരയായത്.

സംഭവത്തില്‍ പിതാവിനെ കുട്ടികളുടെ മുത്തച്ഛന്‍ അകറ്റി നിര്‍ത്താന്‍ കാരണമായത് കുട്ടികളെ പീഡിപ്പിക്കാനുള്ള സൗകര്യത്തിന് വേണ്ടിയായിരുന്നെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംശയം. സമാന കേസുകള്‍ മുത്തച്ഛനെതിരേ നേരത്തേയും ഉണ്ടായിട്ടുള്ളത് സംശയാസ്പദമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. പിതാവിനെ വീട്ടില്‍ നിന്നും അകറ്റുന്നതിനായി മകളെ പീഡിപ്പിച്ചതായി അമ്മയെക്കൊണ്ടു മുത്തച്ഛന്‍ തന്നെ കേസ് കൊടുപ്പിച്ചതാണെന്നും സംശയിക്കുന്നു.
വീട്ടില്‍ മുത്തച്ഛനല്ലാതെ മറ്റ് പുരുഷന്മാര്‍ ആരുമില്ല എന്നതും അയല്‍ക്കാര്‍ ആരും തന്നെ വീട്ടില്‍ വരാറില്ല എന്നതും സംശയത്തിന് ഇട നല്‍കുന്നു. ജോസിന്റെയും മുത്തച്ഛന്റെയും വീടുകള്‍ തമ്മില്‍ വലിയ അകലമില്ല എന്നതിന് പുറമേ ഇടയ്ക്കിടെ കുട്ടികളെ മുത്തച്ഛന്‍ വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലെല്ലാം അന്വേഷണം നടക്കാനിരിക്കുകയാണ്. ഇതിനിടയില്‍ ആത്മഹത്യാ കുറിപ്പ് എന്ന ആമുഖത്തോടെ കണ്ടെത്തിയ കത്ത് വ്യാജമാണെന്ന പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല എന്ന് കുട്ടികള്‍ക്ക് പരിചയക്കുറവുള്ള പഴയലിപിയില്‍ പേരും തീയതിയും ഒപ്പും ഇട്ട് എഴുതിയിരിക്കുന്നതാണ് സംശയാസ്പദമായി മാറിയിട്ടുള്ളത്.
ഇതിന്റെ ഫോറന്‍സിക് ഫലം ലഭിക്കേണ്ടതുണ്ട്. മൃതദേഹ പരിശോധനയില്‍ കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. സ്വകാര്യഭാഗങ്ങളിലടക്കം രണ്ടു ഡസനോളം മുറിവുകളുണ്ടായിരുന്നു.

  • ഗുജറാത്തില്‍ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിക്കുനേരെ യുവാവിന്റെ ഷൂ ഏറ്
  • കശാപ്പ് നിരോധനം പൊളിക്കാന്‍ മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷനുമായി സിപിഎം
  • കണ്ണൂരില്‍ പൊതുജനമധ്യത്തില്‍ മാടിനെ അറുത്തുവിറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
  • സ്വാമിയുടെ ലിംഗം ഛേദിച്ചത് മകളുടെ കാമുകനെന്ന് പെണ്‍കുട്ടിയുടെ അമ്മ
  • യുവതിയുടെ പരാതി: എ.കെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തു
  • സിന്ധു ജോയിയുടെ കഴുത്തില്‍ ശാന്തിമോന്‍ താലികെട്ടി, വൈകാതെ ലണ്ടനിലേക്ക്
  • എറണാകുളത്ത് ബി.ജെ.പി ഓഫീസിനു മുമ്പില്‍ ബീഫ് വിളമ്പി കഴിച്ച് യൂത്ത് കോണ്‍ഗ്രസ്; സംസ്ഥാനത്തുടനീളം ബീഫ് ഫെസ്റ്റുമായി എസ്എഫ്ഐ
  • സഹായം അഭ്യര്‍ത്ഥിച്ചെത്തിയ യുവതിയെ ഡിസിസി സെക്രട്ടറി ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
  • കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയിലിടണമെന്ന് എകെ ആന്റണി
  • കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway