അസോസിയേഷന്‍

മലയാറ്റൂരിലെ ഷാനുമോനും ,തോപ്രാംകുടിയിലെ വര്‍ക്കി ജോസഫും കരുണ തേടുന്നു; ഇവര്‍ക്കാവട്ടെ ഈസ്റ്റര്‍ ചാരിറ്റി

വലിയ നോമ്പ് ആചരിക്കുന്ന യുകെയിലെ മലയാളി സമൂഹത്തിനു മുന്നില്‍ കരുണ തേടി രണ്ടു കുടുംബങ്ങള്‍. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫും മലയാറ്റൂരിലെ ഷാനുമോനും സുമനസുകളുടെ കരുണ തേടുകയാണ്. ഇവര്‍ക്കായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സഹായം തേടുന്നു.

മൂന്നു മക്കളും ഭാര്യയും പ്രായമായ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തെ പുലര്‍ത്താന്‍ ആകെയുള്ള 70 സെന്‍റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയിലാണ് ഒരു കുടുംബത്തേ മുഴുവന്‍ ദുരിതത്തിലാക്കിയ ആ ദുരന്തം വന്നു പെട്ടത്. പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി കുഴിയിലേക്ക് വീണ ഇടുക്കി തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫ്‌ പിന്നീട് എഴുനേറ്റിട്ടില്ല.

നട്ടെല്ലിനു ഷതം പറ്റിയ വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരിരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ്. പ്ലസ്‌ ടു കഴിഞ്ഞു പഠനം നിറുത്തിയ മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബം ഇപ്പോള്‍ അന്നം കഴിച്ചു പോകുന്നത്. പെസഹ ആഘോഷിക്കാന്‍ പോകുന്ന വേളയില്‍ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അഭൃര്‍ഥിക്കുന്നു. ഈ കുടുബത്തെ സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് മുന്‍ കാമാക്ഷി പഞ്ചായത്ത് പ്രസിഡണ്ട്‌ മാത്യു മത്തായി തെക്കേമലയും സാമൂഹിക പ്രവര്‍ത്തകന്‍ രാജു തോമസ്‌ പൂവത്തെലുമാണ്.

ഇതോടൊപ്പം മറ്റൊരു കുടുംബത്തെകൂടി സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ ശ്രമിക്കുന്നു. മലയാറ്റൂര്‍, ഒാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ആണിത് . ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബം നോക്കിയിരുന്ന സമയത്താണ് കിഡ്നി രോഗം പിടിപെട്ടത് . ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തി ആ കുടുംബം തകര്‍ന്നു. ഇനി കിഡ്നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത്‌ എട്ടു ലക്ഷം രൂപയെങ്കിലും വേണം എന്നാണ് അറിയാന്‍ കഴിഞ്ഞത് . അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബവും കരുണ തേടുകയാണ്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ ഉപദേശകസമിതി അംഗവും ലിവര്‍പൂളിലെ മോര്‍ഗേജ് അഡ്വയിസറുമായ ലിദിഷ് രാജ് തോമസാണ് ഈ കുടുംബത്തെ സഹായിക്കണം എന്നാവശ്യപ്പെട്ടു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. അദ്ദേഹം നാട്ടില്‍പോയ സമയത്ത് ഈ കുടുംബത്തെ നേരില്‍കണ്ടിരുന്നു.
കഴിഞ്ഞ ദിവസം കൂടിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യോഗം ഈ രണ്ടു കുടുംബത്തിനു വേണ്ടി ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കിട്ടുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു കൊടുക്കും.


സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിക്കാം. നിലവില്‍ അക്കൗണ്ടില്‍ 200 പൗണ്ട് കിടപ്പുണ്ട് ഈ പണം ഈ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട് .രണ്ടു കുടുംബത്തിന്റെയും അവസ്ഥ വിവരിച്ചുകൊണ്ട് രണ്ടു സ്ഥലത്തെയും പഞ്ചായത്ത് പ്രസിഡണ്ട്‌മാരുടെയും ഇടവക വികാരിയുടെയും കത്തുകള്‍ ലഭിച്ചിട്ടുണ്ട്.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്‍റെ ബാങ്ക് അക്കൗണ്ട്‌ കണ്‍വിനെര്‍ സാബു ഫിലിപ്പ് ,, സെക്രെട്ടെറി ടോം ജോസ് തടിയംപാട്, , ജോയിന്റ് സെക്രെട്ടറി സജി തോമസ്‌ എന്നിവരുടെ പേരിലാണ് . നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് .

സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ നിക്ഷേപിക്കുക
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
മാത്യു മത്തായി തെക്കേമല 0091,9497405547 രാജു തോമസ്‌ 0091 9447661947 ലിദിഷ് രാജ് തോമസ്‌ 07932626478 ഷാനുമോന്‍ 9744206258
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.

  • സക്കറിയാസച്ചന് ജി.എം.എ യുടെ സ്‌നേഹാദരവും അലീഷയുടെ പുഞ്ചിരിപ്രഭയില്‍ വിരിഞ്ഞ സഹായനിധിയുടെ കൈമാറ്റവും ഒരേ വേദിയില്‍
  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (ലിമ)യുടെ വിഷു, ഈസ്‌റ്റെര്‍ .ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • ടൂറിസം രംഗത്തിന് പിന്തുണയുമായി യുക്മ ടൂറിസം ക്ലബ്ബ് - ടിറ്റോ തോമസ് വൈസ് ചെയര്‍മാന്‍
  • പുത്തന്‍ ലേഔട്ടും ഏറെ പുതുമകളുമായി 'ജ്വാല' മാര്‍ച്ച് ലക്കം പുറത്തിറങ്ങി
  • രണ്ടു വൃക്കകളും തകര്‍ന്ന ഇരിട്ടിയിലെ ബീരാന്‍ കരുണ തേടുന്നു; സഹകരണം തേടി വോകിംഗ് കാരുണ്യ
  • ഷാനുമോനും വര്‍ക്കി ജോസഫിനും വേണ്ടിയുള്ള ചാരിറ്റി തുടരുന്നു; 940 പൗണ്ട് ലഭിച്ചു
  • ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വര്‍ണ്ണനിലാവിന് ഗംഭീര സമാപനം
  • മലയാറ്റൂരിലെയും ഷാനുമോനും തോപ്രംകുടിയിലെ വര്‍ക്കി ജോസഫിനും സഹായം തേടി വികാരിമാര്‍
  • യുകെകെസിഎ കണ്‍വെന്‍ഷന്‍ റാലി; യൂണിറ്റുകള്‍ ഒരുക്കം ആരംഭിച്ചു
  • ലോക വോളി ബോള്‍ ചരിത്രത്തിലെ കേരളത്തിന്റെ മിന്നും താരത്തിന് യുക്മയുടെ ആദരവ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway