യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ 11 കാരി! പീഡിപ്പിച്ചത് കൗമാരക്കാരന്‍

ലണ്ടന്‍ : ബ്രിട്ടനില്‍ കൗമാര ഗര്‍ഭവും ലൈംഗിക ചൂഷണവും വര്‍ധിച്ചു വരവേ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നു. പതിനൊന്നു വയസുള്ള പെണ്‍കുട്ടി ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാകും എന്നതാണത്. പീഡനത്തിനിരയായ 11 കാരി ഉടന്‍ പ്രസവിക്കും എന്നാണു വിവരം പുറത്തുവന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ അച്ഛനാകുന്നതും ഏതാനും വയസ് മൂത്ത കൗമാരക്കാരനാണ്. നിയമപരമായ കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഹൈക്കോടതിയിലെ ഫാമിലി ഡിവിഷന്‍ വിഭാഗം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കര്‍ശനമായി വിലക്കിയിരിക്കുകയാണ്. 11 കാരി പ്രസവിക്കുന്നതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന വിശേഷണമാവും ലഭിക്കുക. നിലവില്‍ ഇത്
12 വയസുള്ളപ്പോള്‍ അമ്മയായ സ്‌കോട്ട്ലന്റിലെ പടിഞ്ഞാറന്‍ ലോത്തിയാനില്‍ നിന്നുള്ള ട്രെസ മിഡില്‍ട്ടണ്‍ ആണ്. സ്വന്തം സഹോദരനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട് ആയിരുന്നു ട്രെസ ഗര്‍ഭിണിയായത്. 12 വയസും മൂന്ന് മാസവും പ്രായമുള്ളപ്പോള്‍ പതിമൂന്നുകാരനില്‍ കുഞ്ഞ് ജനിച്ച ട്രെസയും പങ്കാളിയും ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികളായിട്ടാണ് മാറിയത്. 1998 ല്‍ പന്ത്രണ്ടാം യസില്‍ പിതാവായ ബെഡ്ഫോര്‍ഡിലെ സീന്‍ സ്റ്റുവര്‍ട്ടാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവ്.

  • ഷിഫ അല്‍ജസീറ ഉടമയുടെ തിരോധാനത്തിനു പിന്നില്‍ ബന്ധുക്കളെന്നു സുഹൃത്ത്
  • യൂറോപ്പിലേക്ക് ഐഎസ് ഭീകരരുടെ ഒഴുക്ക്; 173 പേര് വിവരങ്ങള്‍ ഇന്റര്‍പോള്‍ പുറത്തുവിട്ടു
  • എന്‍എച്ച്എസില്‍ ഹോമിയോപ്പതി ചികിത്സ നിര്‍ത്തുന്നു , ഇനി അലോപ്പതി മാത്രം, രോഗികള്‍ പ്രതിസന്ധിയില്‍
  • സുരക്ഷാഭീഷണി: യുകെയില്‍ ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ വരുന്നു
  • പോലീസുകാര്‍ കുറവ്; ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങള്‍ പെരുകുന്നു
  • ബ്രിട്ടനില്‍ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടി അറുപത്തിയെട്ടാക്കി
  • ഫാ മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ദുരൂഹത നീങ്ങിയില്ല
  • ക്രോയ്‌ഡോണില്‍ മലയാളി വീട്ടമ്മയെ കൊന്നത് മകള്‍ ; കൊല ഇന്‍സുലിന്‍ കൊടുത്ത് മയക്കി ശ്വാസം മുട്ടിച്ച്
  • കാര്‍ഡിഫില്‍ ടീന പോളിന് മലയാളി സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
  • ബ്രക്‌സിറ്റ് സെക്രട്ടറി ബ്രസല്‍സില്‍ ; ഇയു പൗരന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും ഭാവി ചര്‍ച്ചയാകും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway