ചരമം

ബിഎംഡബ്യു മരത്തിലിടിച്ച് കത്തിയമര്‍ന്നു; യുവ റേസര്‍ താരവും ഭാര്യയും പൊള്ളലേറ്റ് മരിച്ചു

ചെന്നൈ: കാര്‍ മരത്തിലിടിച്ച് തീപടര്‍ന്ന് യുവ റേസര്‍ താരം അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും പൊള്ളലേറ്റ് മരിച്ചു. ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത്പു ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്യു കാര്‍ നിയന്ത്രണം വിട്ടതോടെ മരത്തിലിടിച്ച് കത്തുകയായിരുന്നു.
ഭിത്തിക്കും മരത്തിനുമിടയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.

കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ അശ്വിനും ഭാര്യയും കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയപ്പോഴേക്കും തീപടര്‍ന്നു പിടിച്ചിരുന്നു. ഇതിനിടെ കാറില്‍ തീപടരുന്നതിന്റെ ദൃശ്യം ഒരാള്‍ ഫെയ്‌സ്ബുക്ക് ലൈവിടുകയും ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഡയാര്‍ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ സംഘം സ്ഥലത്തെത്തി. കാറിന്റെ ഡോര്‍ തകര്‍ത്ത് അശ്വിന്റേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. തുടര്‍ന്ന് റോയപ്പെട്ട ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
പതിനാലാം വയസ് മുതല്‍ അശ്വിന്‍ റേസിങ് രംഗത്തുണ്ട്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായിരുന്നു നിവേദിത.

  • റഗ്ബിയില്‍ വീട്ടില്‍ കുഴഞ്ഞുവീണ കൊല്ലം സ്വദേശി ആന്റണി മരിച്ചു, വിയോഗം മകളുടെ വിവാഹ ഒരുക്കത്തിനിടെ
  • ആ​ലീ​സു​കു​ട്ടി നിര്യാതയായി
  • ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു
  • ജന്മദിനാഘോഷത്തിനിടെ എയര്‍ഹോസ്റ്റസ് നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു; ദുരൂഹത
  • പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചു
  • ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍, കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍
  • കൊച്ചിയിലേക്ക് വന്ന കാര്‍ കത്തി; ഭാര്യയെയും കുട്ടിയെയും രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
  • അ​പ​ക​ട​ത്തില്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ന്‍ മ​രി​ച്ചു
  • ഇടുക്കിയില്‍ വീടിനുള്ളില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍
  • പാണത്തൂരില്‍ കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway