യു.കെ.വാര്‍ത്തകള്‍

88 വയസുള്ള ഡ്രൈവറുടെ അശ്രദ്ധ പോളിന്റെ ജീവനെടുത്തു, മകളെ തള്ളിമാറ്റി മരണം സ്വീകരിച്ച പിതാവിനെക്കുറിച്ചു പ്രാദേശിക മാധ്യമങ്ങള്‍

ലണ്ടന്‍ : മാഞ്ചസ്റ്ററില്‍ മകളെയും കൂട്ടി റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാര്‍ പാഞ്ഞുവരുന്നതുകണ്ടു ഞൊടിയിടകൊണ്ടു മകളെ തള്ളിമാറ്റുകയായിരുന്നു പോള്‍ ജോണെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങള്‍. ഒമ്പതുവയസ്സുള്ള മകള്‍ ഏഞ്ചലോ നിസാര പരിക്കോടെ രക്ഷപ്പെടാന്‍ കാരണം ആ പിതാവിന്റെ മിന്നല് നീക്കമായിരുന്നു. മകളുടെ ജീവന്‍ രക്ഷിച്ചു മരണപ്പെട്ട പോളിനെ ഹീറോയായാണ് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് വിശേഷിപ്പിക്കുന്നത്.

പോളിന്റെ അവയവങ്ങള്‍ ദാനം ചെയ്തതും അത് മറ്റുള്ളവര്‍ക്ക് പുതു ജീവനേകിയതും വാര്‍ത്തയില്‍ പറയുന്നു. 27 കാരിയായ സ്ത്രീയെയും അവരുടെ രണ്ടു വയസുള്ള മകനെയും കാര്‍ ഇടിച്ചിരുന്നു. അവരും ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല. പോള്‍ നല്ലൊരു മനുഷ്യ സ്നേഹിയാണെന്നു മലയാളി അസോസിയേഷന്‍ നേതാക്കളെ ഉദ്ധരിച്ചു വാര്‍ത്തയില്‍ പത്രം പറയുന്നു.


കാറോടിച്ചതു 88 വയസുള്ള ആളാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവറുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അന്വേഷണം നടക്കുകയാണ്.

ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷായിലെ സെന്റ് ജോണ്‍ സ്കൂളിനു സമീപമാണ് അപകടം നടന്നത്. ക്വയര്‍ പ്രാക്റ്റിസ് കഴിഞ്ഞു മകളെ കൂട്ടിക്കൊണ്ട് വരും വഴി റോഡ്‌ മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്. റോഡ്‌ മുറിച്ച് കടക്കുകയായിരുന്ന പോളിനെയും മകളെയും കാര്‍ ഇടിച്ചത്. തുടര്‍ന്ന് മറ്റൊരു സ്ത്രീയെയും പ്രാമിലുണ്ടായിരുന്ന ഇവരുടെ കൊച്ചു കുട്ടിയേയും ഇടിച്ച് വീഴിച്ചു.

അപകടം ഉണ്ടായ ഉടനെ എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ഏഞ്ചലോയെ വിഥിന്‍ഷോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ആണ് പ്രവേശിപ്പിച്ചത്. സാല്‍ഫോര്‍ഡ് ഹോപ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച പോള്‍ വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു പോളിന്റെ മരണം.

  • മെഡിസിന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 29ന് മാഞ്ചസ്റ്ററില്‍ ഓപ്പണ്‍ഡേ
  • 'വീണ്ടും ഫ്രഞ്ച് വിപ്ലവം'; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രമുഖ കക്ഷികളെ പുറത്താക്കി ജനവിധി
  • വര്‍ഗീയ കാര്‍ഡിറക്കി യുകെഐപി; പൊതുസ്ഥലങ്ങളില്‍ മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ നിരോധിക്കുമെന്ന് തെരെഞ്ഞടുപ്പ് വാഗ്‌ദാനം
  • വിസ ചട്ടലംഘനത്തിന്റെ പേരില്‍ ഒമ്പതു സ്ത്രീകളടക്കം 38 ഇന്ത്യക്കാര്‍ ലണ്ടനില്‍ അറസ്റ്റില്‍
  • ബെല്ലും ബ്രയ്ക്കുമില്ലാരെ വീണ്ടും വണ്‍, ടൂ, ത്രീ മണി...'സബ്കളക്ടര്‍ വെറും ചെറ്റ, ചെന്നിത്തലയെ ഊളമ്പാറക്ക് വിടണം'
  • തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ജയിച്ചാല്‍ നാലു ഹോളിഡേകള്‍ കൂടി നല്‍കും, മിനിമം വേജ് മണിക്കൂറിന് പത്ത് പൗണ്ടാകും
  • അമിത വേഗതയ്ക്ക് 2500 പൗണ്ട് പിഴ തിങ്കളാഴ്ച മുതല്‍ ; സൂക്ഷിച്ചില്ലേല്‍ വീട് പട്ടിണിയാവും
  • മോര്‍ട്ട്‌ഗേജ് യുദ്ധം പൊടിപൊടിക്കുന്നു; സാന്‍ടാന്‍ഡറും റേറ്റുകള്‍ വെട്ടിക്കുറക്കും ; നിരക്ക് 0.5% വരുമെന്ന് പ്രതീക്ഷ
  • ആഞ്ജലീന ജോളിയ്ക്ക് ബ്രിട്ടീഷ് കാമുകന്‍, നാലാം വിവാഹം ഉടന്‍ ; ഹൃദയം തകര്‍ന്ന് ബ്രാഡ് പിറ്റ്
  • വെറുതെയല്ല, പൗണ്ട് മൂല്യം ഉയര്‍ന്നത്! പുതിയ സര്‍ക്കാരിന് ബ്രക്‌സിറ്റില്‍ നിന്നും പിന്മാറാമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway