സിനിമ

ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമൊന്നുമല്ല; ഗര്‍ഭ വാര്‍ത്തയെക്കുറിച്ചു രൂക്ഷമായി പ്രതികരിച്ചു വിദ്യാ ബാലന്‍

താന്‍ ഗര്‍ഭിണിയാണെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് താരം വിദ്യാ ബാലന്‍. വിവാഹിതരായ സ്ത്രീകള്‍ ആശുപത്രിയില്‍ പോയാലുടന്‍ ഗര്‍ഭിണിയാണെന്നാണോ എല്ലാവരുടെയും വിചാരം. വിദ്യയെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനൊപ്പം ആശുപത്രിയില്‍ കണ്ടതോടെയാണ് ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

മുഖത്ത് കുരു വന്നാല്‍ പോലും ആശുപത്രിയില്‍ പോകുന്നയാളാണ് ഞാന്‍. ഇതൊക്കെ എന്റെയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിന്റെയും തീരുമാനങ്ങളും സ്വാതന്ത്ര്യവുമാണ്. എന്നാല്‍ അടുത്തിടെയായി പാപ്പരാസികള്‍ തന്റെ സ്വകാര്യതയിലേയ്ക്ക് കടക്കുന്നത് കൂടുതലാണ്.
വിവാഹത്തിനു വന്ന ഒരു അങ്കിള്‍ അടുത്ത തവണ കാണുമ്പോള്‍ നിങ്ങള്‍ രണ്ടു പേരല്ലാതെ മൂന്നാമതൊരാള്‍ കൂടി ഉണ്ടാകട്ടെയെന്നാണ് പറഞ്ഞത്. വിവാഹത്തിനു ശേഷം കുട്ടികള്‍ ഉടനെ വേണമെന്ന കാഴ്ചപ്പാടാണ് പലര്‍ക്കും. പലപ്പോഴും ഇത് മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് അനാവശ്യമായി ഇടപെടുന്നതിലേയ്ക്കാണ് എത്തുന്നത്. ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമൊന്നുമല്ലാ. ലോക ജനസംഖ്യ കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ചിലര്‍ക്കെങ്കിലും കുട്ടികള്‍ ഉണ്ടാവാതിരിക്കുന്നതല്ലേ നല്ലതെന്നും വിദ്യ പറഞ്ഞു. വിദ്യയുടെ വിവാഹം കഴിഞ്ഞത് മുതല്‍ താരത്തിന്റെ ഗര്‍ഭ വാര്‍ത്ത പലയവസരങ്ങളിലും വന്നിരുന്നു.

  • വിവാഹിതയാകുന്ന ശാലു കുര്യന്‍ വര്‍ഷയെ പോലെ ആകില്ല, നല്ലൊരു ഭാര്യയും മരുമകളുമായിരിക്കും
  • മോഹന്‍ലാല്‍ വേണ്ടെന്നു വെച്ചാല്‍ രണ്ടാമൂഴത്തിലെ ഭീമനാകാമെന്നു പ്രഭാസ്
  • ഛോട്ടാ ഭീം എന്ന് വിളിച്ചതിന് മാപ്പ്; മോഹന്‍ലാലിനോട് കെആര്‍കെ
  • കട്ടപ്പയുടെ മാപ്പപേക്ഷ സ്വീകാര്യമല്ല; ബാഹുബലി റിലീസ് തടയുമെന്ന് കന്നഡ സംഘടനകള്‍
  • ഞാനറിഞ്ഞില്ല..എന്നോടാരും പറഞ്ഞില്ല: റോമയുടെ ഐറ്റം നമ്പറിനു ഭക്തിഗാനം പാടിയ സിതാരയുടെ പ്രതികരണം
  • ഭീമനാകാന്‍ ഒരുപാട് സഹിക്കേണ്ടി വരും; പലതും ത്യജിക്കേണ്ടി വരും- മോഹന്‍ലാല്‍
  • ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന് നിവിന്‍ പോളി
  • ഭീമന്റെ യാത്രകളെ ലാലേട്ടന്‍ അനശ്വരമാക്കട്ടെ; മഹാഭാരത നാളുകള്‍ക്കായി കാത്തിരിക്കുന്നു- മഞ്ജു വാര്യര്‍
  • ധനുഷ് കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ മകനല്ലെന്നു മദ്രാസ് ഹൈക്കോടതിയും
  • താലി കെട്ടുന്ന സമയത്ത് സംവിധായകന്‍ വിനയന്റെ മകള്‍ക്ക് വരന്‍ കൊടുത്ത കിടിലന്‍ സര്‍പ്രൈസ്!
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway