അസോസിയേഷന്‍

യുബിസി ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 1ന്

സ്‌കോട്‌ലന്‍ഡിലെ ഏറ്റവും മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്ന് ഖ്യാതി നേടിയ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ ഒന്നു ശനിയാഴ്ച രാവിലെ പതിനൊന്നു മാണി മുതല്‍ നടത്തപ്പെടുന്നതാണ് .ഗ്ലാസ്‌ഗോ, എഡിന്‍ബറ, അബെര്‍ദീന്‍ , ഫാല്‍കിര്‍ക് എന്നിവിടങ്ങളില്‍ നിന്നുമുള്ള നിരവധി ടീമുകളോടൊപ്പം യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ടീമുകളും ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നതിനായി പേര് രജിസ്റ്റര്‍ ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിക്കുന്നതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. ഇരുപതിലധികം ടീമുകള്‍ ഇതിനോടകം തന്നെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇനിയും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കുറച്ചു ടീമുകളെ മാത്രമേ പങ്കെടുപ്പിക്കാന്‍ കഴിയൂ. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നടത്തിയ ടൂര്‍ണമെന്റുകള്‍ വന്‍ വിജയമായിരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് അണിയിച്ചൊരുക്കുന്നത്.


യു ബി സി ഗ്ലാസ്‌ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാന്‍ റിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്. രാവിലെ 11 മണി മുതല്‍ വയ്കുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങള്‍ . വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് െ്രെപസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം സ്‌കോട് ലാന്‍ഡിലെ പ്രമുഖ നഴ്‌സിംഗ് ഏജന്‍സി ആയ ഓണ്‍ കോള്‍ നഴ്‌സിംഗ് ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന 251 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം ഷേര്‍ ബ്രതേര്‍സ് ഇന്ത്യന്‍ ഗ്രോസറി ഷോപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന 151 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം ജെ എം ജെ കാറ്ററിങ് സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 101 പൗണ്ടും ട്രോഫിയും ആയിരിക്കും നല്‍കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക .

ജോ സെബാസ്റ്റിയന്‍ 07882435921

പ്രവീണ്‍ - 07799260515

ടോണി - 07597122836

  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷവും പൊതുയോഗവും ജനുവരി 27ന്
  • യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
  • യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
  • മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
  • 'ഓര്‍മയില്‍ ഒരു ഗാനം' ; ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
  • എന്‍എംസി യുടെ പുതിയ മാര്‍ഗ്ഗരേഖ അറിയാന്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ പഠനക്ലാസ്
  • പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി
  • എല്‍.കെ.സി.എ: മാത്യൂ വില്ലൂത്തറ പ്രസിഡന്റ്, സാജന്‍ പടിക്കമാലില്‍ സെക്രട്ടറി
  • യുകെകെസിഎ സ്വാന്‍സി യൂണിറ്റിന് പുതിയ നേതൃത്വം
  • ആദ്രകലാ കേന്ദ്രയുടെ നൃത്ത സന്ധ്യ ബ്രിസ്റ്റോളിലെ കലാസ്നേഹികള്‍ക്ക് നവ്യാനുഭവമായി; വേദിയ്ക്ക് തിളക്കമായി സ്വപ്ന നായകന്‍ ശങ്കറും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway