സ്പിരിച്വല്‍

സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവവചന ശുശ്രൂഷ 25ന്

സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന ദൈവവചന, രോഗശാന്തി ശുശ്രൂഷ 25ന് 2 മണി മുതല്‍ 6 മണി വരെ ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി ഫാ. ഇമ്മാനുവലിന്റെ ക്ഷണപ്രകാരം വലിയ നോമ്പിനോടനുബന്ധിച്ചുള്ള ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍ , ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
ഈശോയുടെ പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും മാനവരാശി നേടിയെടുത്ത നിത്യരക്ഷയെ കുറിച്ച് ധ്യാനിക്കുവാനും പ്രത്യാശ നിറഞ്ഞ ജീവിതം നയിക്കുവാനുമുള്ള ശുശ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ ' എന്ന യേശുവിന്റെ കല്‍പനപ്രകാരം ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായി ഏക ദൈവം, ഏക വിശ്വാസം, ഏക സഭ എന്ന യേശുവിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായുള്ള ദൈവസ്നേഹം അടുത്ത തലമുറക്കും പകര്‍ന്നു കൊടുക്കുന്ന ശുശ്രൂഷ ഇംഗ്ളീഷില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.


വിലാസം:
ST. EDMUNDS CATHOLIC CHURCH
115 HERTFORD ROAD
EDMONTON
LONDON
N97EN

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ്: 07886460571

  • വാല്‍തംസ്റ്റോയില്‍ മരിയന്‍ഡേ ശുശ്രൂഷകളും ഫാത്തിമ ഡേയും വണക്കമാസ സമാപന ദിനവും
  • ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഉദ്ഘാടനം ചെയ്യപ്പെട്ടു
  • ഫാ. ജോര്‍ജ് ജോയിയെ കോര്‍ - എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നു; ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും
  • ലീഡ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ വി . കുര്‍ബാന
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 28ന്
  • പ്രഥമ വിശുദ്ധതൈലം വെഞ്ചെരിപ്പും സ്വര്‍ഗ്ഗാരോഹണ തിരുന്നാളും സ്വര്‍ഗീയാനുഭവമായി
  • സുഡാന് കൈത്താങ്ങായി സന്ദര്‍ലാന്‍ഡ് മലയാളികള്‍ ; സഹായ ധനം ഈ മാസം കൈമാറുന്നു; മലയാളം കുര്‍ബാന ശനിയാഴ്ച
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 27ന്
  • വിശുദ്ധ മൂറോന്‍തൈലം ആശിര്‍വ്വാദ ശുശ്രൂഷ പ്രെസ്റ്റണ്‍ കത്തീഡ്രലില്‍
  • സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway