സിനിമ

ബാഹുബലി ശരിക്കും മടുപ്പിച്ചെന്ന് പ്രഭാസ്; കാരണം?

സിനിമാ ലോകം ഒന്നടകം കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനു ആവേശകരമായ സ്വീകരണമായിരുന്നു. മൂന്ന് കോടിയിലേറെ പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. എപ്രില്‍ 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ബാഹുബലിയായി നാല് വര്‍ഷത്തോളം ജീവിച്ച പ്രഭാസ് പറയുന്നു, ബാഹുബലി തന്നെ ശരിക്കും മടുപ്പിച്ചെന്ന്.

ഇനിയൊരിക്കല്‍ കൂടി തനിക്ക് ബാഹുബലിയെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. പുതിയതെന്തെങ്കിലും ചെയ്യാന്‍ മനസു കൊതിക്കുന്നു എന്നായിരുന്നു പ്രഭാസിന്റെ വെളിപ്പെടുത്തല്‍. ഒരഭി മുഖത്തിലായിരുന്നു പ്രഭാസ് മനസു തുറന്നത്. ഒരു കഥാപാത്രത്തിനുവേണ്ടി നാലു വര്‍ഷം ചിലവഴിക്കുക എന്നത് തന്റെ കരിയറില്‍ ആദ്യമായാണെന്നും പുതിയതെന്തെങ്കിലും ചെയ്യാന്‍ മനസു കൊതിക്കുകയാണെന്നും പറഞ്ഞ പ്രഭാസ് ഇടവേളകളില്ലാതെയുള്ള ചിത്രീകരണമാകാം ഇപ്പോള്‍ തോന്നുന്ന ആലസ്യത്തിന് കാരണമെന്നും പറയുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിതെങ്കിലും ഇനിയൊരിക്കല്‍ കൂടി ബാഹുബലിയെ അവതരിപ്പിക്കാന്‍ കഴിയുമോ എന്നറിയില്ലെന്നും താരം പറയുന്നു. കഴിഞ്ഞ ഒരു മാസമായി തന്നെപ്പോലെ ചിത്രീകരണ സംഘത്തിലെ പലരേയും മടുപ്പ് ബാധിച്ചിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു. ചിത്രത്തിനായി ശരീരം കൂട്ടിയും കുറച്ചും ഒട്ടേറെ പരീക്ഷണങ്ങള്‍ താരം നടത്തിയിരുന്നു.

  • പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി
  • അമലാപോള്‍ താമസിക്കുന്നത് പുതുച്ചേരിയിലെ ടോയ്‌ലറ്റ് പോലുമില്ലാത്ത കുടുസു മുറിയില്‍ ! ഫഹദിന്റെ 'വീട്ടില്‍' താമസക്കാര്‍ പലര്‍
  • അഞ്ജു ബോബി ജോര്‍ജിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായിക വിരാട് കോലിയുടെ കാമുകി
  • ലേബര്‍ റൂമില്‍ നിന്നുള്ള നിത്യമേനോന്റെ പ്രസവ സെല്‍ഫി വൈറലായി
  • ദീപികയുടെ തല സുരക്ഷിതമായി വേണമെന്ന് കമല്‍ ഹാസന്‍
  • മാധ്യമങ്ങള്‍ അതിരുവിട്ടു; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായ്
  • ദീപികയുടെ തലവെട്ടുന്നവരുടെ കുടുംബവും ഏറ്റെടുക്കും 10 കോടിയും നല്‍കാമെന്ന് ബിജെപി നേതാവ്‌
  • ജനങ്ങള്‍ ഉണര്‍ന്നിരിക്കണം; ക്രിമിനലുകള്‍ ഇനി തമിഴ്‌നാട് ഭരിക്കേണ്ട- കമല്‍ഹാസന്‍
  • എന്നെപ്പോലും ഞെട്ടിച്ചാണ് അവള്‍ ആ പാട്ട് മനപാഠമാക്കിയത്; ധോണിയുടെ മകള്‍ മലയാളം പഠിച്ചതിനെകുറിച്ച് ആയ ഷീല
  • പിറന്നാള്‍ ആശംസകള്‍ എന്റെ തങ്കമേ....; നയന്‍താരയോടുപ്രണയാതുരനായി സംവിധായകന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway