നാട്ടുവാര്‍ത്തകള്‍

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് എതിരെ സിപിഎമ്മിന്റെ ദുര്‍ബല സ്ഥാനാര്‍ഥി

മലപ്പുറം: കമലും ടി കെ ഹംസയുമൊന്നുമല്ല, മലപ്പുറത്ത് കരുത്തനായ കുഞ്ഞാലിക്കുട്ടിക്ക് എതിരെ സിപിഎം നിര്‍ത്തുന്നത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ. ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. എംബി ഫൈസല്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മലപ്പുറം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ എംബി ഫൈസലിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. മലപ്പുറത്ത് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.


മലപ്പുറത്ത് മുതിര്‍ന്ന നേതാവായ ടികെ ഹംസയടക്കമുള്ളവരുടെ പേരുകള്‍ ഇടത് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നുവെങ്കിലും ഒടുവില്‍ യുവനേതാവായ എംബി ഫൈസലിന് നറുക്ക് വീഴുകയായിരുന്നു. മുന്‍ മന്ത്രിയും സംസ്ഥാന സമിതി അംഗവുമായ ടി.കെ ഹംസ, മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.കെ റഷീദലി എന്നിവരുടെ പേരുകളാണ് നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സജീവമായി ചര്‍ച്ചയായത്.

കുഞ്ഞാലിക്കുട്ടി വിജയിച്ചു ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നതിനോടാണ് പിണറായി വിജയനും കൂട്ടര്‍ക്കും താല്‍പ്പര്യം. കുഞ്ഞലിക്കുട്ടിയുടെ അഭാവം യുഡിഎഫിനെ ക്ഷീണിപ്പിക്കും. മാത്രമല്ല, അടുത്ത തെരഞ്ഞടുപ്പില്‍ സഖ്യവുമാകാം. അങ്ങനെ വിശാലമായ സാധ്യതയാണ് മുന്നിലുള്ളത്.

ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ മലപ്പുറത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങുമ്പോള്‍ ബിജെപി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്‍. ശ്രീപ്രകാശാണ് ബിജെപി സ്ഥാനാര്‍ത്ഥി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ശ്രീപ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്നലെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശ്രീപ്രകാശ് 64,705 വോട്ടുകള്‍ നേടി മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു.

  • എറണാകുളത്ത് ബി.ജെ.പി ഓഫീസിനു മുമ്പില്‍ ബീഫ് വിളമ്പി കഴിച്ച് യൂത്ത് കോണ്‍ഗ്രസ്; സംസ്ഥാനത്തുടനീളം ബീഫ് ഫെസ്റ്റുമായി എസ്എഫ്ഐ
  • സഹായം അഭ്യര്‍ത്ഥിച്ചെത്തിയ യുവതിയെ ഡിസിസി സെക്രട്ടറി ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
  • കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയിലിടണമെന്ന് എകെ ആന്റണി
  • കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
  • ബീഫില്ലാത്ത തീന്‍ മേശ; വ്യാപക പ്രതിഷേധം, കേന്ദ്രത്തിനെതിരെ കേരളം
  • കന്നുകാലി കശാപ്പിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ; ബീഫ് കിട്ടില്ല, മലയാളിയുടെ ഭക്ഷ്യ സംസ്കാരത്തിന് പ്രഹരം
  • ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കാത്തതിനാല്‍ രണ്ടു തവണ ഗര്‍ഭം അലസിപ്പോയിട്ടുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ടെന്ന് കെ അജിത
  • ട്രാന്‍സ് ജെന്‍ഡര്‍ താരമായ സൂര്യ നടുറോഡില്‍ ആക്രമിക്കപ്പെട്ടു; ആളുകള്‍ കാഴ്ചക്കാരായി
  • മലയാളി പൈലറ്റുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ടം കിട്ടി
  • ലിംഗംഛേദിച്ചത് ഉറങ്ങുമ്പോഴെന്നു മൊഴി മാറ്റി സ്വാമി ഗംഗേശാനന്ദ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway