നാട്ടുവാര്‍ത്തകള്‍

മെല്‍ബണില്‍ ദിവ്യബലിക്കെത്തിയ മലയാളി വൈദികന് പള്ളിക്കുള്ളില്‍ കുത്തേറ്റ സംഭവം: ഭയന്ന് വിറച്ചു വിശ്വാസികള്‍ , ആശങ്ക

മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ ദിവ്യബലിക്കെത്തിയ മലയാളി വൈദികനായ ഫാ. ടോമി കളത്തൂര്‍ മാത്യു(48 )വിനെ പള്ളിക്കുള്ളില്‍ വംശവെറി പൂണ്ട അക്രമി കുത്തിവീഴ്ത്തിയ സംഭവം മലയാളി സമൂഹത്തെ നടുക്കി . അക്രമിയെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. വടക്കന്‍ മെല്‍ബണിലെ ഫോക്‌നര്‍ വില്യം സട്രീറ്റിലെ സെന്റ് മാത്യൂസ് കാത്തലിക് ചര്‍ച്ചില്‍ ഞായറാഴ്ച പ്രഭാത പ്രാര്‍ഥനയ്ക്ക് ഒത്തുചേര്‍ന്ന വിശ്വാസികള്‍ക്കു മുന്നില്‍ വച്ച് ആണ് പ്രാദേശിക സമയം രാവിലെ പതിനൊന്നു മണിക്ക് ഫാ. ടോമിക്കു കുത്തേറ്റത്.

ഇറ്റാലിയന്‍ കുര്‍ബാന ആരംഭിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ 'നിങ്ങള്‍ ഇന്ത്യക്കാരനോ? ഹിന്ദുവോ, മുസ്ലിമോ', നിങ്ങള്‍ക്ക് കുര്‍ബാന കഴിക്കാനാവില്ല, നിങ്ങളെ ഞാന്‍ കൊല്ലും' എന്ന് ആക്രോശിച്ചുകൊണ്ട് അക്രമി വൈദികനു നേരെ ചാടി വീഴുകയായിരുന്നു. ഫാ. ടോമിയുമായി കുറച്ചുസമയം തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് പാന്റിന്റെ പോക്കറ്റില്‍നിന്നു കത്തിയെടുത്തു കഴുത്തില്‍ കുത്തിയത്. ഇത് കണ്ട സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികള്‍ ഭയന്ന് നിലവിളിച്ചു. ദിവ്യബലിക്കുള്ള വസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള കട്ടിയുള്ള വസ്ത്രവും ഉണ്ടായിരുന്നതുകൊണ്ടാണ് പരിക്ക് ഗുരുതരമാകാതിരുന്നത്.

പരിഭ്രാന്തരായ വിശ്വാസികള്‍ അക്രമിയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പലരും പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഫാ. ടോമിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പരുക്കു ഗുരുതരമല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അക്രമിയെ കഴിഞ്ഞയാഴ്ച പള്ളിക്കു സമീപം ചുറ്റിത്തിരിയുന്നതായി കണ്ടിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമ്പതു വയസിനടുത്തുള്ള ഇറ്റാലിയന്‍ വംശജനാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. വംശീയ ആക്രമണമാണ് നടന്നതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അന്വേഷണം നടന്ന് കൊണ്ടിരിക്കുയാണെന്നുമാണ് പോലീസ് പറയുന്നത്.

ഫാ. ടോമി 2014 മുതല്‍ സെന്റ് മാത്യൂസ് പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചുവരികയാണ്.താമരശ്ശേരി രൂപത വൈദികനായ ഫാ. ടോമി കളത്തൂര്‍ നാലുവര്‍ഷമായി ഓസ്‌ട്രേലിയയിലാണ് സേവനം ചെയ്യുന്നത്. 1994 ല്‍ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം കേരളത്തിലെ വിവിധ പള്ളികളില്‍ സേവനം ചെയ്ത ശേഷം ആണ് ഓസ്‌ട്രേലിയയ്ക്ക് പോയത്. താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ ഫാ. ടോമിയുമായി ഫോണില്‍ സംസാരിച്ചു. ആക്രമണത്തെ താമരശ്ശേരി രൂപത അപലപിച്ചു.

  • ശ്രീ​നാ​ഥി​ന്‍റെ ദുരൂഹമരണം: പുനരന്വേഷണത്തിനായി ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
  • പോലീസ് പ്രതിപക്ഷ നേതാവിന് അകമ്പടി പോയി; വാഹനമിടിച്ചു വഴിയില്‍ കിടന്ന വൃദ്ധന്‍ മരിച്ചു
  • എന്നെ രക്ഷിക്കണം; ഞാന്‍ മരിച്ചു പോകും- 65 കാരനായ ഒമാന്‍ ഷെയ്ക്കിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച 16കാരി കേഴുന്നു
  • ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് എം.എല്‍.എ നിര്‍മിച്ച ചെക്ക് ഡാം പൊളിച്ചുമാറ്റാന്‍ കളക്ടറുടെ നിര്‍ദേശം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവു കടത്ത്: മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍
  • നടിയെ ആക്രമിച്ച കേസില്‍ രമ്യ നമ്പീശന്‍ മുഖ്യസാക്ഷിയാകും; മഞ്ജുവും സാക്ഷി പട്ടികയില്‍ , ദിലീപിനു കുരുക്ക് മുറുക്കി അന്വേഷണ സംഘം
  • എല്ലാം ബോധപൂര്‍വം: മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചപ്പോള്‍ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു!
  • വര്‍ക്കലയില്‍ ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറിടിച്ചു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; 5 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
  • പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷനില്‍ നടിയുടെ മൊഴി; അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ദുഃഖവും അമര്‍ഷവും
  • ദിലീപിന്റെ ജയില്‍ വാസം നീളും; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway