യു.കെ.വാര്‍ത്തകള്‍

ഒരു വയസുള്ള ഇരട്ടമക്കളിലൊന്നിനെ ചുറ്റികക്ക് അടിച്ചു കൊന്നു; മറ്റേ കുട്ടിക്കു ഗുരുതരം; ലണ്ടനില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

ലണ്ടന്‍: സ്വന്തം ഇരട്ടക്കുട്ടികളെ ചുറ്റികകൊണ്ട് അടിച്ചു ഒരു കുട്ടിയെ കൊല്ലുകയും മറ്റേ കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ഇന്ത്യക്കാരന്‍ അറസ്റ്റില്‍ . 33 കാരനായ ബിദ്യാസാഗര്‍ ദാസ് എന്നയാളാണ് പോലീസ് പിടിയിലായത്. ഈസ്റ്റ് ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്കിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം.

ഇരട്ടകളില്‍ ഗബ്രിയേല്‍ എന്ന ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഈ കുട്ടിയുടെ ഇരട്ട സഹോദരി മരിയ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഈസ്റ്റ് ലണ്ടന്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. റൊമേനിയക്കാരി ക്രിസ്റ്റീനെല ഡാറ്റക് യെ വിവാഹം കഴിച്ചു കുട്ടികളുമായി ബിദ്യാസാഗര്‍ ഫ്‌ളാറ്റിലാണ് കഴിഞ്ഞിരുന്നത്.


ശനിയാഴ്ച രാത്രി 11 മണിയോടെ കുട്ടികളുടെ അമ്മ പരിഭ്രമത്തോടെ ഫ്ളാറ്റിന് പുറത്തേക്കോടുന്നത് മറ്റു താമസക്കാര്‍ കണ്ടിരുന്നു. കാരണമന്വേഷിച്ച ഇവരോട് 'എന്റെ മക്കള്‍, എന്റെ മക്കള്‍ ' എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് ഫ്ളാറ്റില്‍ ചെന്നപ്പോഴാണ് ആണ്‍കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.

ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ കുട്ടി മരിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന്
ആറ് കിലോമീറ്റര്‍ അകലെ വെച്ചാണ് പ്രതിയെ പിടികൂടിയതെന്ന് ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളെ ആക്രമിക്കാനുപയോഗിച്ച ചുറ്റിക മണലില്‍ പൂഴ്ത്തിയ നിലയില്‍ പോലീസ് കണ്ടെത്തി.


ഹോട്ടലില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഈയിടെയാണ് ജോലിയില്‍നിന്ന് രാജി വെച്ചത്. കുടുംബ വഴക്കാണ് ഈ ക്രൂരകൃത്യം ചെയ്യാനുള്ള കാരണമെന്നാണ് സൂചന.

  • പോലീസുകാര്‍ കുറവ്; ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങള്‍ പെരുകുന്നു
  • ബ്രിട്ടനില്‍ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടി അറുപത്തിയെട്ടാക്കി
  • ഫാ മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ദുരൂഹത നീങ്ങിയില്ല
  • ക്രോയ്‌ഡോണില്‍ മലയാളി വീട്ടമ്മയെ കൊന്നത് മകള്‍ ; കൊല ഇന്‍സുലിന്‍ കൊടുത്ത് മയക്കി ശ്വാസം മുട്ടിച്ച്
  • കാര്‍ഡിഫില്‍ ടീന പോളിന് മലയാളി സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
  • ബ്രക്‌സിറ്റ് സെക്രട്ടറി ബ്രസല്‍സില്‍ ; ഇയു പൗരന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും ഭാവി ചര്‍ച്ചയാകും
  • ടീന പോളിന് ഇന്ന് കാര്‍ഡിഫ് വിട നല്‍കും; മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും
  • വഴിമാറൂ; ഞങ്ങള്‍ ഭരിച്ചു കാണിക്കാം- ന്യൂനപക്ഷ സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് കോര്‍ബിന്‍
  • ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമിലെ കവര്‍ച്ച; മുഖംമൂടി സംഘത്തെ തേടി പൊലീസ്
  • ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമില്‍ കവര്‍ച്ച; പോലീസ് അന്വേഷണം തടുങ്ങി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway