നാട്ടുവാര്‍ത്തകള്‍

കുണ്ടറയില്‍ മരിച്ച 10 വയസുകാരിയെ മുത്തച്‌ഛന്‍ ഒരു വര്‍ഷം പീഡിപ്പിച്ചു

കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായി പത്തുവയസുകാരി മരിച്ച സംഭവത്തില്‍ മുത്തച്‌ഛന്‍ അറസ്‌റ്റില്‍ . കുട്ടിയുടെ അമ്മയുടെ അച്‌ഛനായ വിക്‌ടറി(ഞണ്ട്‌ വിജയന്‍-62)നെയാണ്‌ കൊല്ലം റൂറല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മൂന്ന്‌ ദിവസമായി അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിലായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മൂമ്മയും നല്‍കിയ മൊഴികളെ തുടര്‍ന്നാണ്‌ വിക്‌ടറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.

അപ്പൂപ്പന്‍ തങ്ങളോടു മോശമായി പെരുമാറുന്ന വിവരം ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടിയും ചേച്ചിയും പലതവണ അമ്മൂമ്മയോടും അമ്മയോടും പരാതിപ്പെട്ടിരുന്നു. സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്റെ ഗുമസ്‌തനായിരുന്ന വിക്‌ടര്‍ അടുത്തകാലത്തായി കൊല്ലത്ത്‌ ഒരു സ്‌ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്‌തുവരികയായിരുന്നു. മകളുടെ വീടിനടുത്ത്‌ തന്നെ മറ്റൊരു വീട്‌ വാങ്ങി വിക്‌ടറും ഭാര്യയും താമസിക്കുകയായിരുന്നു.
ഇതിനിടെ, മക്കളെ പീഡിപ്പിക്കുകയാണെന്നു കാട്ടി കുട്ടികളുടെ അമ്മ ഭര്‍ത്താവിനെതിരേ കേസ്‌ നല്‍കിയിരുന്നു. തുടര്‍ന്ന്‌ മക്കളെയും കൂട്ടി അവര്‍ വിക്‌ടറിന്റെ വീട്ടിലേക്കു താമസംമാറ്റി. ഇവിടെവച്ചാണ്‌ വിക്‌ടര്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്‌. വിക്ടറിന്റെ പ്രേരണയാല്‍ ആണ് യുവതി കുട്ടികളുടെ പിതാവിനെതിരെ കേസ് കൊടുത്തത് എന്നാണ് സൂചന.


കുട്ടി മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പും വിക്‌ടര്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു. ജനുവരി 15ന്‌ പെണ്‍കുട്ടി മരിച്ചത്. ലോക്കല്‍ പോലീസ്‌ ഇത്‌ ആത്മഹത്യയെന്ന നിലയില്‍ ഒതുക്കിയെങ്കിലും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ വന്നതോടെ കുട്ടിയുടെ പിതാവ്‌ പരാതിയുമായി രംഗത്തെത്തി. മാധ്യമ വാര്‍ത്തകളും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലും കൂടി ആയപ്പോഴാണ്‌ കേസ്‌ വിവാദമായത്‌.
പ്രതിയെ പിടികൂടിയതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ അച്‌ഛനെതിരേയുള്ള പീഡനക്കേസില്‍ കേസില്‍ വിചാരണ നിര്‍ത്തിവെയ്‌ക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാന്‍ പോലീസ്‌ തീരുമാനിച്ചു.

അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയ കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്‌പക്‌ടര്‍ ആര്‍.ഷാബുവിനെയും എസ്‌.ഐ: ഡി.രജീഷിനെയും സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.
രണ്ട്‌ ഡിവൈ.എസ്‌.പിമാരും 6 സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരും 10 എസ്‌.ഐമാരും അടങ്ങുന്ന സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കും ആത്മഹത്യാ പ്രേരണയ്‌ക്കുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ്‌ പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

  • മൊബൈല്‍ ഫോണ്‍ കിട്ടാതെ ദിലീപിനെതിരെ കുറ്റപത്രം; ചുമത്തിയത് ജീവപര്യന്തം വരെ ലഭിക്കാവുന്ന വകുപ്പുകള്‍
  • സാഹചര്യം മാറിയിട്ടില്ല; പിന്നെന്തിന് ജാമ്യാപേക്ഷയുമായി വീണ്ടും വന്നെന്ന് ദിലീപിനോട് ഹൈക്കോടതി, തൊടുന്നതെല്ലാം പിഴച്ചു താരം
  • രാജ്യത്തെ ആദ്യ ക്വട്ടേഷന്‍ റേപ്പ് സൂത്രധാരന്‍ -ദിലീപിന് അന്വേഷണ സംഘത്തിന്റെ വിശേഷണം
  • ഇടുക്കിയിലെ ഫെയ്‌സ്ബുക്ക് ലൈവ് സെക്‌സ്; വീട്ടമ്മയെ വിവാഹം കഴിച്ച് തലയൂരാന്‍ പ്രതിയുടെ ശ്രമം
  • മറയൂരില്‍ പതിനാറുകാരി ഗര്‍ഭിണിയായി, പതിനേഴുകാരനെതിരെ കേസെടുത്തു
  • അവസാന ശ്രമമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍; വേഗം കുറ്റപത്രം നല്‍കി വഴിയടക്കാന്‍ പോലീസ്
  • ദിലീപ് ജാമ്യ പ്രതീക്ഷ അസ്തമിക്കുന്നു; വിചാരണ കഴിയുന്നതു വരെ ദിലീപിന് ജയിലില്‍ കഴിയേണ്ട സ്ഥിതി
  • എന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ വീട്ടില്‍ ആരും വന്നിട്ടില്ല; പിസി ജോര്‍ജിനെതിരെ ആഞ്ഞടിച്ചു സംവിധായകന്‍ ബൈജു കൊട്ടാരക്കര
  • വേങ്ങരയില്‍ ട്വിസ്റ്റ്; കെ എന്‍ എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
  • ദിലീപ് ജയിലില്‍ തന്നെ; ജാമ്യാപേക്ഷ വീണ്ടും തള്ളി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway