നാട്ടുവാര്‍ത്തകള്‍

സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണം: ബിഷപ്പ് ഹൗസിനു മുമ്പില്‍ സത്യാഗ്രഹം

കൊച്ചി: സഭയിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും കുമ്പസാരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് (കെ.സി. ആര്‍.എം.) പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്തി.


എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ് ഹൗസിനു മുന്നില്‍ ഞായറാഴ്ച രാവിലെ 11ന് സത്യജ്വാല മാസികയുടെ എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെ.സി.ആര്‍.എം നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് ബൈബിള്‍ വായിച്ച് സത്യാഗ്രഹ സമരത്തിന് തുടക്കമിട്ടു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ , ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ , ക്‌നാനായ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം എന്നിവയുടെ പിന്തുണയോടെയായിരുന്നു സമരം.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍, കെ.സി.ആര്‍.എം. ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഇ.ആര്‍. ജോസഫ്, സഭ പുറത്താക്കിയ സിസ്റ്റര്‍ മരിയ എന്നിവര്‍
പങ്കടുത്തു. കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ആലോചിക്കുന്നതെന്ന് ഇന്ദുലേഖ ജോസഫ് പറഞ്ഞു.

  • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
  • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
  • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
  • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
  • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
  • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
  • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
  • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
  • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
  • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway