യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ നിന്നുളള വിമാനത്തിന്റെ പ്രഷര്‍ നഷ്ടപ്പെട്ടു; യാത്രക്കാര്‍ കൂട്ട പ്രാര്‍ത്ഥനയില്‍

ലണ്ടന്‍ : സമീപകാലത്തു സാങ്കേതിക പ്രശ്നം മൂലം അടിയന്തര ലാന്റിംഗ് നടത്തുന്ന ലണ്ടന്‍ വിമാനങ്ങളില്‍ ഒന്ന് കൂടി. ലണ്ടനില്‍ നിന്നും പോളണ്ടിലെ റെസ്സോവിലേക്ക് പോയ ടൈറ്റന്‍ എയര്‍വേസിന്റെ ബോയിംഗ് 767 വിമാനമാണ് യാത്രക്കാരെ ഭയപ്പെടുത്തി ആംസ്റ്റര്‍ഡാമില്‍ അടിയന്തര ലാന്റിംഗ് നടത്തിയത്. ക്യാബിനില്‍ പ്രഷര്‍ നഷ്ടമായെന്ന അറിയിപ്പ് വന്നതോടെയാണ് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. പരിഭ്രാന്തരായ യാത്രക്കാര്‍ കൂട്ടക്കരച്ചിലും പ്രാര്‍ത്ഥനയും നടത്തുകയും, ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാബിനില്‍ പരിഭ്രാന്തരായ യാത്രക്കാരുടെ ദൃശ്യങ്ങള്‍ യാത്രക്കാരനാണ് ചിത്രീകരിച്ചത്.പരിഭ്രാന്തിക്കൊടുവില്‍ ഷിപോള്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് ജീവന്‍ വീണത്.


തങ്ങളുടെ പക്കലുള്ള പ്രാര്‍ത്ഥനാ പുസ്തകം വായിച്ചും പാട്ട് പാടിയും ചിലര്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ചും ഇരിക്കുകയായിരുന്നു. മറ്റ് ചിലര്‍ ആളുകളുടെ പരിഭ്രാന്തിയും മറ്റും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ സുരക്ഷ ഉറപ്പാക്കാനായി യാത്രക്കാര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കിയതായി വക്താവ് പറഞ്ഞു. യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വ്വീസ് നടത്തുന്ന വിമാനത്തില്‍ ഉണ്ടായ പ്രശ്‌നം അവിചാരിതമാണെന്നും അദ്ദേഹം പറഞ്ഞു.


ജൂതന്‍മാരുടെ പ്രാര്‍ത്ഥനാകേന്ദ്രമായ ലെസാക്കിലേക്കിലുള്ള തീര്‍ത്ഥയാത്രക്ക് ഇറങ്ങിയ ജൂതന്‍മാരായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും.

  • പോള്‍ ജോണിന് നാളെ മാഞ്ചസ്റ്ററില്‍ അന്ത്യനിദ്ര; ഓര്‍മ്മയ്ക്കായി കോട്ടയത്തെ കാന്‍സര്‍ & എച്ച്.ഐ.വി കേന്ദ്രത്തിനായി ചാരിറ്റി
  • പുതിയ കാര്‍ വേണ്ടവര്‍ ഒരാഴ്ചക്കകം വാങ്ങുക; ഏപ്രില്‍ 1 മുതല്‍ കീശ കാലിയാക്കാന്‍ പുതിയ ടാക്സ്
  • വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി; അറസ്റ്റ് വാറണ്ട് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി പരിഗണനയില്‍
  • ലണ്ടനില്‍ ആക്രമണം നടത്തിയ ഭീകരന്റെ ചിത്രം പൊലീസ് പുറത്തു വിട്ടു; പരുക്കേറ്റ വരെ കാണാന്‍ ചാള്‍സ് രാജകുമാരന്‍ ആശുപത്രിയില്‍
  • പോള്‍ ജോണിന് ചൊവ്വാഴ്ച മലയാളിസമൂഹം വിട നല്‍കും; പൊതുദര്‍ശനവും സംസ്‌കാരവും മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍
  • ലണ്ടനിലെ ഭീകരാക്രമണം നടത്തിയത് ഐ എസിന്റെ ചാവേറായ കെന്റ് സ്വദേശി, സിറിയയില്‍ ചെയ്യുന്നതിന്റെ പ്രതികാരമെന്ന്
  • കേരളത്തെ അറിഞ്ഞു മനം നിറച്ച് ലിവര്‍പൂള്‍ സംഘം മടങ്ങി
  • ഭീകരാക്രമണ ദൃശ്യങ്ങള്‍ പുറത്ത്; രക്ഷപ്പെടാനായി തെംസ് നദിയിലേക്കും ചിലര്‍ ചാടി
  • ആളുകള്‍ ജീവനുവേണ്ടി പിടയുമ്പോള്‍ സെല്‍ഫി സ്റ്റിക്കുമായി പോസ് ചെയ്യുന്നവര്‍ ...
  • ഇതാണ് യഥാര്‍ത്ഥ ഹീറോയിസം: ഭീകരന്‍ കുത്തിവീഴ്ത്തിയ പോലീസ് ഉദ്യോഗസ്ഥനെ വാരിയെടുത്തു ശുശ്രൂഷിക്കുന്ന മന്ത്രി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway