യു.കെ.വാര്‍ത്തകള്‍

ബ്രെക്സ്റ്റും സ്‌കോട്ട് ലാന്‍ഡ് സ്വാതന്ത്ര്യവാദവും; തെരേസ മേ യുകെ പര്യടനത്തിന്

ലണ്ടന്‍ : ബ്രെസ്റ്റിന്റെ ഭാഗമായുള്ള ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി തെരേസ മേ രാജ്യത്തു പര്യടനം നടത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ യുകെയിലെമ്പാടും ഓടിയെത്താനാണ് പദ്ധതി. ആദ്യം വെയില്‍സില്‍ സന്ദര്‍ശനം നടത്തും. പിന്നീട് സ്‌കോട്ട് ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുന്ന തെരേസ മേ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനേക്കുറിച്ചുള്ള വിഷയങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യും. ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് , വെയില്‍സ് മന്ത്രി അലന്‍ കെയിന്‍സ് തുടങ്ങിയര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.

ബ്രിട്ടണ്‍ വിട്ടു പോകാനുള്ള രണ്ടാം ഹിതപരിശോധനയ്ക്കുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സ്‌കോട്ട് ലാന്‍ഡ് ഫാസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്റെ നീക്കങ്ങള്‍ക്കു തടയിടുകയാണ് തന്റെ സന്ദര്‍ശനം കൊണ്ട് തെരേസ മേ പ്രധാനമായും ലക്ഷ്യമിടുന്നത്. എസ്എന്‍പിയുടെ ആവശ്യം നിലവില്‍ രാജ്യത്തിന് ചിന്തിക്കാവുന്നതല്ല.

എന്നാല്‍ ഇതുകൊണ്ടാണ്,പ്രധാനമന്ത്രിയുടെ പര്യടന പരിപാടിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പറയുന്നത്. ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതിനു മുമ്പായി രാജ്യത്തുണ്ടാകുന്ന ആകുലതകള്‍ മാറ്റുകയാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നും ഓഫീസ് പറയുന്നു. ഈ മാസം അവസാനം ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നേരത്തേ അറിയിച്ചിരുന്നത്.

  • യുകെയില്‍ മഴയും മഞ്ഞ് വീഴ്ചയും, യാത്രാ തടസവും; വാരാന്ത്യം ദുരിതമാകും
  • ലീഡ്‌സിലും ലിവര്‍പൂളിലും അഞ്ചാംപനി ഭീതി; മാഞ്ചസ്റ്ററിലും പടര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്, പ്രതിരോധ വാക്‌സിനെടുക്കാത്തവര്‍ ജിപിമാരെ കാണണം
  • കിടിലന്‍ ഓഫറുകളുമായി ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ്; നാല് ദിവസം കൊണ്ട് പ്രതീക്ഷിക്കുന്നത് 8 ബില്യണ്‍ പൗണ്ടിന്റെ കച്ചവടം
  • സിഗററ്റിനു വില കൂടും ,മദ്യ വിലകൂടില്ല , ഇന്ധന നികുതി വര്‍ദ്ധനയില്ല, ഡീസല്‍ കാറിനു ചെലവേറും
  • നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധന വാഗ്ദാനം ചെയ്ത് ഹാമണ്ടിന്റെ ബജറ്റ്; തീരുമാനം നീളും, ആദ്യ വീട് സ്വന്തമാക്കുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കും
  • ജിപിയെ കാണാന്‍ ഒരു മണിക്കൂര്‍ കാത്തിരുന്ന മൂന്നുവയസുകാരന്‍ മരിച്ചു; ഡോക്ടര്‍മാര്‍ എന്‍എച്ച്എസ് വിടുന്നതിന്റെ ഫലം
  • ലണ്ടനിലെ എപ്പിംഗില്‍ ബ്ലഡ് കാന്‍സര്‍ ബാധിതനായ മലയാളി മരിച്ചു, പൊതുദര്‍ശനം ശനിയാഴ്ച
  • എല്‍ദോസിന് ഹെയില്‍ഷാമില്‍ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി, സംസ്കാരം വ്യാഴാഴ്ച നാട്ടില്‍
  • ബ്രിട്ടനെതിരെ ഇന്ത്യയ്ക്ക് നാടകീയ ജയം; ദല്‍വീര്‍ ഭണ്ഡാരി രാജ്യാന്തര കോടതി ജഡ്ജി
  • വിമാനത്തിന്റെ മുന്‍സീറ്റിലിരുന്ന സ്ത്രീയെ കയറിപ്പിടിച്ച ഇന്ത്യന്‍ യുവാവ് കുടുങ്ങി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway