നാട്ടുവാര്‍ത്തകള്‍

ഭര്‍ത്താവിനെ വെട്ടിനുറുക്കി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ബി.എം.ഡബ്ല്യൂ കാറില്‍ ഉപേക്ഷിച്ചു; യുവതി പിടിയില്‍

മൊഹാലി: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ബി.എം.ഡബ്ല്യൂ കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം.


ഞായറാഴ്ചയാണ് മൊഹാലി സ്വദേശിയായ ഏകം സിംഗ് ദില്യണിന്റെ മൃതദേഹം ബി.എം.ഡബ്ല്യൂ കാറില്‍ ഉപേക്ഷിച്ച കണ്ടെത്തിയത്. മൊഹാലിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയില്‍ ഉപേക്ഷിച്ച കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് നല്‍കിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സിംഗിന്റെ ഭാര്യ സീരത് ദില്യണ്‍ പിന്നീട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. സീരതിന്റെ അമ്മ ജസ്‌വീന്ദര്‍ കൗര്‍, സഹോദരന്‍ വിനയ് പ്രതാപ് സിംഗ് ബ്രാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സഹോദരന്റെയും സുഹൃത്തിന്റേയും സഹായത്തോടെ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം സ്യൂട്ട്‌കേസിലാക്കി കനാലില്‍ കൊണ്ടുപോയി തള്ളാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും സീരത് പോലീസിന് മൊഴിനല്‍കി. വീട്ടില്‍ നിന്നും മൃതദേഹം താന്‍ ഒറ്റയ്ക്കാണ് സ്യൂട്ട്‌കേസിലാക്കി പുറത്തുകൊണ്ടുവന്നത്. ഭാരം കാരണം തനിക്ക് സ്യൂട്ടകേസ് ഒറ്റയ്ക്ക് എടുത്ത് കാറില്‍ വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയം അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ സീരതിനെ സഹായിച്ചു. സ്യൂട്ട്‌കേസില്‍ നിന്നും തന്റെ കയ്യില്‍ രക്തം പുരണ്ടതുകണ്ട് ഭയന്ന ഓട്ടോഡ്രൈവര്‍ സ്ഥലംവിട്ടു. വഴിക്കുവച്ച് കണ്ട പോലീസ് സംഘത്തെ ഇയാള്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കാറിനുള്ളില്‍ നിന്ന് സ്യൂട്ട്‌കേസ് തുറന്നുനോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സിംഗിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള തെരച്ചിലിലാണ് പോലീസ്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവാഹ ബന്ധത്തിന്റെ അസ്വാരസ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ദമ്പതികള്‍ക്ക് 11 വയസ്സുള്ള ആണ്‍കുട്ടിയും ആറുവയസ്സുള്ള മകളുമുണ്ട്.

  • കാനഡയിലും മക്കാവുവിലും ഓസ്‌ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്ത് വൈദികനടക്കം അഞ്ചംഗ സംഘം തട്ടിയത് ഒന്നര കോടി!
  • ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന് മുഖ്യമന്ത്രി; കുറ്റം മുഴുവന്‍ ചാനലിന്
  • ഫോണ്‍കെണി: കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു, മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യത
  • ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി; കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും
  • മംഗളം ചാനല്‍ ലൈസന്‍സ് റദ്ദാക്കണം; ആര്‍.അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം- ആന്റണി കമ്മീഷന്‍
  • കുറ്റവിമുക്തനാക്കിയാലും ശശീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നു ചെന്നിത്തല
  • പരാതി പിന്‍വലിക്കാന്‍ എയര്‍ ഹോസ്റ്റസിന്റെ കാലുപിടിച്ചു യാചിക്കുന്ന യുവാവ്; വീഡിയോ വൈറല്‍
  • എല്ലാം ദിലീപിന്റെ വഴിയ്ക്ക്; പുട്ടുകടയുടെ ഉത്ഘാടനത്തിന് ദിലീപ് ദുബായിലേക്ക്, നാലു ദിവസം വിദേശത്തു തങ്ങാം
  • ഡങ്കിപ്പനി ബാധിച്ച് രണ്ടാഴ്ച കിടന്ന് 7വയസുകാരി മരിച്ചു ; പിതാവിന് ആശുപത്രിക്കാരുടെ ബില്ല് 18 ലക്ഷം!
  • അടുത്ത മന്ത്രി ശശി: അശ്‌ളീല ഫോണ്‍ വിളിയില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി അന്വേഷണ റിപ്പോര്‍ട്ട്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway