നാട്ടുവാര്‍ത്തകള്‍

18ന് കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും രഹസ്യകൂടിക്കാഴ്ച നടത്തി: മലപ്പുറത്തേത് സൗഹൃദമത്സരം: ബി.ജെ.പി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മുസ്‌ലിം ലീഗ് നേതാവും മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയും പതിനെട്ടാം തീയതി വളാഞ്ചേരിയിലെ വീട്ടില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി. ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേത് സൗഹൃദ മത്സരമായിരിക്കുമെന്ന് കൂടിക്കാഴ്ചയില്‍ പിണറായി വിജയന്‍ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പുനല്‍കിയെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.


അബ്ദുല്‍വഹാബ് എം.പി അടക്കം നാലോളം പേരാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിക്കാന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് അവിടെ നടന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.


പിണറായിയുടെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് മനസ്സിലാക്കിയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ഫലം സംസ്ഥാന സര്‍ക്കാറിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് എതിരെ സിപിഎമ്മിന്റെ ദുര്‍ബല സ്ഥാനാര്‍ഥിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് അഡ്വ. എംബി ഫൈസല്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മലപ്പുറത്ത് മുതിര്‍ന്ന നേതാവായ ടികെ ഹംസയടക്കമുള്ളവരുടെ പേരുകള്‍ ഇടത് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നുവെങ്കിലും ഒടുവില്‍ യുവനേതാവായ എംബി ഫൈസലിന് നറുക്ക് വീഴുകയായിരുന്നു. മുന്‍ മന്ത്രിയും സംസ്ഥാന സമിതി അംഗവുമായ ടി.കെ ഹംസ, മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.കെ റഷീദലി എന്നിവരുടെ പേരുകളാണ് നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സജീവമായി ചര്‍ച്ചയായത്.

കുഞ്ഞാലിക്കുട്ടി വിജയിച്ചു ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നതിനോടാണ് പിണറായി വിജയനും കൂട്ടര്‍ക്കും താല്‍പ്പര്യം. കുഞ്ഞലിക്കുട്ടിയുടെ അഭാവം യുഡിഎഫിനെ ക്ഷീണിപ്പിക്കും. മാത്രമല്ല, അടുത്ത തെരഞ്ഞടുപ്പില്‍ സഖ്യവുമാകാം.

  • വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ നാട്ടിലും ദുബായിലും പീഡിപ്പിച്ചു, വേറെ വിവാഹം കഴിച്ചതായും പരാതി
  • ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍; വേദിയില്‍ ഹസനെ പരസ്യമായി ചോദ്യം ചെയ്ത് പെണ്‍കുട്ടി
  • എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകുമല്ലോ? ഉദ്ഘാടനത്തിന് ചാനലിനോട് പിണറായി ചോദിച്ചത്
  • ഓസ്‌ട്രേലിയയില്‍ കോട്ടയം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിക്കു നേരെ വംശീയ ആക്രമണം
  • ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; ഗതാഗതം മുഖ്യമന്ത്രി ഏറ്റെടുത്തു; അന്വേഷണം
  • പി.ടി ചാക്കോ മുതല്‍ എകെ. ശശീന്ദ്രന്‍ വരെ ........ സ്‌ത്രീവിഷയത്തില്‍ കുടുങ്ങി കടപുഴകി വീണത്‌ വന്‍മരങ്ങള്‍
  • വീട്ടമ്മയോട്‌ സെക്‌സ്‌ സംഭാഷണം നടത്തിയന്നെ വിവാദം: ഗതാഗത മന്ത്രി ശശീന്ദ്രന്‍ രാജിവച്ചു
  • വിനയനുവേണ്ടി പിഴയൊടുക്കാന്‍ തയ്യാറല്ല; അപ്പീല്‍ പോകുമെന്ന് ബി. ഉണ്ണികൃഷ്ണന്‍
  • പേരക്കുട്ടിയെ പീഡിപ്പിക്കാന്‍ മുത്തച്ഛന് ഒത്താശ ചെയ്ത മുത്തശ്ശിയും അറസ്റ്റില്‍
  • അവിഹിതബന്ധം: ന്യൂജേഴ്സിയില്‍ ഇന്ത്യക്കാരിയെയും മകനെയും ഭര്‍ത്താവ് കൊന്നതാണെന്നു ബന്ധുക്കള്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway