സിനിമ

തന്റെ പാട്ടുകള്‍ പാടുന്നതിനെതിരെ എസ്പിബിക്കും ചിത്രയ്ക്കും ഇളയരാജയുടെ വക്കീല്‍ നോട്ടീസ് വെള്ളരിക്കാപ്പട്ടണമാണോയെന്ന് സോഷ്യല്‍മീഡിയ

സിനിമാ ലോകത്തും സംഗീത ലോകത്തും വീണ്ടും റോയല്‍റ്റി വിവാദം ചൂട് പിടിക്കുന്നു. തന്റെ പാട്ടു പാടുന്നവര്‍ റോയല്‍റ്റി നല്കണമെന്നു പണ്ട് യേശുദാസ് പറഞ്ഞതിനു സമാനമായി സംഗീത സംവിധായകന്‍ ഇളയരാജയും പുതിയ കല്പ്പനയുമായി എത്തിയിരിക്കുന്നു. തന്റെ പാട്ടുകള്‍ പാടുന്നതിനെതിരെ എസ്പിബിക്കും ചിത്രയ്ക്കും ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചതോടെ വിഷയം കത്തുകയാണ്.


എന്നാല്‍ ഇളയരാജയുടെ ഇത്തരം വാദം തന്നെ അസംബന്ധമാണെന്നാണ് സോഷ്യല്‍ മീഡിയപറയുന്നു. ഒരു ഗാനം രൂപപ്പെടണമെങ്കില്‍ നിരവധിയാളുകളുടെ പ്രയത്‌നം ആവശ്യമാണ്. അതില്‍ സംഗീത സംവിധായകനുമാത്രമായി റോളില്ല. അപ്പോള്‍ പകര്‍പ്പവകാശം തനിച്ച് അവകാശപ്പെടുന്നതെങ്ങനെ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഒരു സിനിമയെ സംബന്ധിച്ച് അതിന്റെ നിര്‍മാതാവാണ് ഏറ്റവും പ്രധാനപ്പെട്ടയാള്‍. അതിനാല്‍ത്തന്നെ പാട്ടുകളുടെ അവകാശവും നിര്‍മാതാവിനാകുമെന്നും അഭിപ്രായമുയരുന്നുണ്ട്. നേരത്തേയും ഗായകര്‍ തന്റെ പാട്ടുകള്‍ അനുവാദം ചോദിക്കാതെ ആലപിക്കുന്നതിനെതിരെ ഇളയരാജ രംഗത്തുവന്നിരുന്നു.


താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ അനുവാദം കൂടാതെ വേദികളില്‍ ആലപിക്കരുതെന്ന് കാണിച്ച് ഇളയരാജ എസ്പിബിക്കും കെഎസ് ചിത്രയ്ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പകര്‍പ്പവകാശ ലംഘനമാണ് അനുവാദമില്ലാതെയുള്ള ഗാനാലാപനമെന്നും ഇത് ലംഘിക്കാന്‍ ശ്രമിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടിവരുമെന്നും ഇളയരാജ മുന്നറിയിപ്പുനല്‍കി. ഫെയ്‌സ്ബുക്കിലൂടെ എസ്പിബി തന്നെയാണ് ഇക്കാര്യം എല്ലാവരേയും അറിയിച്ചത്.
എസ്പിബി മകനോടൊപ്പം എസ്പിബി50 എന്ന സംഗീത മേളയുമായി ലോക സഞ്ചാരത്തിലാണ്. ഇതിനിടയിലാണ് അദ്ദേഹത്തിനും മകനും ഗായിക കെഎസ് ചിത്രയ്ക്കും വക്കീല്‍ നോട്ടിസ് ലഭിക്കുന്നത്. നിരവധി രാജ്യങ്ങളില്‍ പരിപാടി അവചരിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ അമേരിക്കയില്‍ പരിപാടി തുടങ്ങിയപ്പോഴാണ് ഇളയരാജ ഇത്തരത്തില്‍ നീങ്ങുന്നത്.

പകര്‍പ്പവകാശമെന്നൊന്നുണ്ടെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. പക്ഷേ നിയമം അനുസരിക്കും. ഈ സാഹചര്യത്തില്‍ ഇളയരാജയുടെ പാട്ടുകള്‍ ആലപിക്കാന്‍ എനിക്ക് കഴിയില്ല. ദൈവം സഹായിച്ച് മറ്റ് സംഗീത സംവിധായകരുടെ പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. ആ ഗാനങ്ങള്‍ ഞാനാലപിക്കും-എസ്പിബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതിനിടെ, ഇളയരാജയ്‌ക്കെതിരെ ഇളയരാജയ്‌ക്കെതിരെ സംഗീത സംവിധായകനും ഗാനരചയിതാവുമായ സഹോദരന്‍ ഗംഗൈ അമരന്‍ രംഗത്തുവന്നു. ഇളയരാജയുടെ പണത്തിനോടുള്ള ആര്‍ത്തിയും അഹങ്കാരവുമാണ് ഇതിനു കാരണം. ഇളയരാജ എംഎസ് വിശ്വനാഥന്റെയും, ത്യാഗരാജ കീര്‍ത്തനങ്ങളുടെയും ഈണങ്ങള്‍ കോപ്പിയടിച്ചിട്ടുണ്ട്. ഇതിന് എന്തെങ്കിലും റോയല്‍റ്റി നല്‍കിയിട്ടുണ്ടോ. വളരെ ബാലിശമാണ് ഇളയരാജയുടെ ആവശ്യമെന്ന് അമരന്‍ പറഞ്ഞു.

  • കുടുംബപ്രശ്‌നത്തെക്കുറിച്ചു ചോദ്യം; ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി
  • ദിലീപിന്റെ 'ഡേറ്റുകള്‍ ' ജയിലിന്; പരക്കം പാഞ്ഞു നിര്‍മാതാക്കള്‍
  • ദിലീപിനുമുണ്ട് ഒരു പെണ്‍കുഞ്ഞ്, അതോര്‍ത്താല്‍ കൊള്ളാം- ഉര്‍വശിയുടെ ഓഡിയോ ക്ലിപ്പ് വൈറല്‍
  • സുനിയുമായി അടുത്ത ബന്ധം; ദിലീപ് പണമിട്ടു, അന്വേഷണം യുവനടിയിലേക്ക്
  • രമ്യയെ തന്റെ ഒറ്റ സിനിമയിലും അഭിനയിപ്പിക്കില്ലെന്നു ഭര്‍ത്താവ്; ശിവകാമി ദേവി അത്ര മികച്ചതൊന്നുമല്ല
  • സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി മൈഥിലിയുടെയും യുവാവിന്റെയും നഗ്നചിത്രങ്ങള്‍
  • പോലീസിന്റെ വിലക്കില്ല; മഞ്ജു വാര്യര്‍ അമേരിക്കന്‍ അവാര്‍ഡ് നൈറ്റില്‍
  • സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറമ്പാകുന്ന അവസ്ഥ- സത്യന്‍ അന്തിക്കാട്
  • സണ്ണി ലിയോണ്‍ പെണ്‍കുഞ്ഞിന്റെ അമ്മയായി
  • ലാല്‍ജോസ് കട്ട് പറഞ്ഞിട്ടും വാവിട്ടു കരഞ്ഞ് മോഹന്‍ലാല്‍ ...കാരണം?
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway