സിനിമ

ഒന്നുകില്‍ ഭര്‍ത്താവ് കൂടെ ജീവിക്കാന്‍ അനുവദിക്കണം, അല്ലെങ്കില്‍ മാസം രണ്ടര ലക്ഷം തരണം; നടി രംഭ ഹൈക്കോടതിയില്‍

ചെന്നൈ: ഭര്‍ത്താവ് കൂടെ ജീവിക്കാന്‍ തയാറാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നടി രംഭ ഹൈക്കോടതിയില്‍. പിരിഞ്ഞു താമസിക്കുന്ന താമസിക്കുന്ന ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചത്. രംഭ സമര്‍പ്പിച്ച ഹര്‍ജിയില്‍, ഭര്‍ത്താവ് ഇന്ദിരാകുമാറും കുടുംബവുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ദിരാകുമാറും അമ്മയും കുട്ടികളും കോടതിയില്‍ എത്തിയിരുന്നു. ഭര്‍ത്താവ് കൂടെ ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിമാസം തനിക്ക് രണ്ടര ലക്ഷം രൂപ നല്‍കണമെന്ന് രംഭ ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി പിരിഞ്ഞു ജീവിക്കുന്ന ഭര്‍ത്താവ് ഇപ്പോള്‍ രംഭയോടൊപ്പം ജീവിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിലാണ് താരം.
നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് ചെന്നൈ കോടതിയെയും സമീപിച്ചിരുന്നു.അന്ന് ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്ത രംഭ നിഷേധിച്ചിരുന്നു. 2010-ലാണ് കാനഡയില്‍ വ്യവസായിയായ ഇന്ദിരാകുമാറുമായുള്ള താരത്തിന്റെ വിവാഹം.

  • ബാഹുബലി ടിക്കറ്റ് വില 4000 രൂപ വരെ; സിനിമയെ വാഴ്ത്തി പ്രേക്ഷകര്‍
  • തിയറ്ററില്‍ പോയത് സിനിമ കാണാനാണ് കാര്‍ട്ടൂണ്‍ കാണാനല്ല, രാജമൗലിയോട് കെആര്‍കെ
  • സിനിമാലോകത്തെ ഞെട്ടിച്ച് ബാഹുബലി 2 റിലീസിന് മുമ്പ് പ്രവാസിയുടെ ഫെയ്‌സ്ബുക്ക് ലൈവില്‍
  • ചന്ദനമഴയിലെ അമൃതയ്ക്കു പിന്നാലെ 'കറുത്തമുത്തില്‍ ' നിന്നും കിഷോര്‍ സത്യയും പിന്‍മാറി
  • കട്ടപ്പ ബാഹുബലിയെ കൊന്നതുതന്നെ, കാരണം... പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം
  • വിവാദങ്ങള്‍ക്കു അവധി നല്‍കി 'സഖാവ്' കാണാന്‍ കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയും നേതാക്കളും
  • സാള്‍ട്ട് ആന്റ് പെപ്പര്‍ നിര്‍മാതാവിനെ സൂക്ഷിക്കണമെന്നു ആഷിഖ് അബുവിന്റെ മുന്നറിയിപ്പ്
  • അമേരിക്കയിലെ ദിലീപ് ഷോയില്‍ കാവ്യയുടെ ഡാന്‍സും; ടിക്കറ്റ് ചൂടപ്പം പോലെ വിറ്റു
  • റിലീസിന് മുമ്പ് ബാഹുബലിയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ; അന്വേഷണം ആരംഭിച്ചു
  • നിര്‍മ്മാതാവിനെതിരേ കേസ് കൊടുക്കണമെന്ന് തോന്നി; അഭിനയം നിര്‍ത്താനുണ്ടായ ആ സാഹചര്യത്തേക്കുറിച്ച് വിധുബാല
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway