നാട്ടുവാര്‍ത്തകള്‍

മെല്‍ബണില്‍ മലയാളി വൈദികനെ പള്ളിക്കുള്ളില്‍ കുത്തിവീഴ്ത്തിയ അക്രമി പിടിയില്‍; സുഖം പ്രാപിച്ചു വരുന്നതായി ഫാ ടോമി

ന്യൂഡല്‍ഹി: മെല്‍ബണില്‍ ദിവ്യബലിക്കെത്തിയ മലയാളി വൈദികനായ ഫാ. ടോമി കളത്തൂര്‍ മാത്യു(48 )വിനെ പള്ളിക്കുള്ളില്‍ കുത്തിവീഴ്ത്തിയ അക്രമി പിടിയില്‍. മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തതായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ആണ് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.


കൊലപാതകശ്രമത്തിനാണ് ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. കോണ്‍സുലേറ്റ് അംഗങ്ങള്‍ ഫാ മാത്യുവിനെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ബന്ധപ്പെടുന്നുണ്ട്. കേസിന്റെ പുരോഗതി അവര്‍ അപ്പപ്പോള്‍ അറിയിക്കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

താന്‍ സുരക്ഷിതനാണെന്നും ദൈവകരങ്ങള്‍ തന്നെ കാത്തുവെന്നും പറഞ്ഞു ഫാ. ടോമി കളത്തൂരും സന്ദേശം അയച്ചിട്ടുണ്ട്. തിരുവസ്ത്രത്തിലൂടെയാണ് കത്തി ആഴ്ന്നിറങ്ങിയത്.. അതിനാല്‍ തന്നെ മുറിവുകള്‍ ആഴമുള്ളതോ മാരകമോ അല്ല.. (എന്നെ കുത്തിയ പാവം അതു മനസിലാക്കിയിട്ടുണ്ടാവില്ല.) അവനെ വൈകുന്നേരത്തോടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എനിക്കു ചുറ്റം ഒരു ജനസഞ്ചയം തന്നെയുണ്ട്.. പിന്നെ മാധ്യമങ്ങളും പോലീസും.. കൂടാതെ ഇന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയും.. എമര്‍ജന്‍സി വാര്‍ഡിന്റെ ശാന്തതയിലാണ് ഞാനിപ്പോള്‍.. അതിനാല്‍ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റുന്നില്ല- അദ്ദേഹം കുറിച്ചു.

70 കാരനാണ് പിടിയിലായത് എന്നാണ് സൂചന. വടക്കന്‍ മെല്‍ബണിലെ ഫോക്‌നര്‍ വില്യം സട്രീറ്റിലെ സെന്റ് മാത്യൂസ് കാത്തലിക് ചര്‍ച്ചില്‍ ഞായറാഴ്ച പ്രഭാത പ്രാര്‍ഥനയ്ക്ക് ഒത്തുചേര്‍ന്ന വിശ്വാസികള്‍ക്കു മുന്നില്‍ വച്ച് ആണ് പ്രാദേശിക സമയം രാവിലെ പതിനൊന്നു മണിക്ക് ഫാ. ടോമിക്കു കുത്തേറ്റത്.


ഇറ്റാലിയന്‍ കുര്‍ബാന ആരംഭിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ 'നിങ്ങള്‍ ഇന്ത്യക്കാരനോ? ഹിന്ദുവോ, മുസ്ലിമോ', നിങ്ങള്‍ക്ക് കുര്‍ബാന കഴിക്കാനാവില്ല, നിങ്ങളെ ഞാന്‍ കൊല്ലും' എന്ന് ആക്രോശിച്ചുകൊണ്ട് അക്രമി വൈദികനു നേരെ ചാടി വീഴുകയായിരുന്നു.തുടര്‍ന്ന് പാന്റിന്റെ പോക്കറ്റില്‍നിന്നു കത്തിയെടുത്തു കഴുത്തില്‍ കുത്തി. ഇത് കണ്ട സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികള്‍ ഭയന്ന് നിലവിളിച്ചു. ദിവ്യബലിക്കുള്ള വസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള കട്ടിയുള്ള വസ്ത്രവും ഉണ്ടായിരുന്നതുകൊണ്ടാണ് പരിക്ക് ഗുരുതരമാകാതിരുന്നത്.
പരിഭ്രാന്തരായ വിശ്വാസികള്‍ അക്രമിയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പലരും പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഫാ. ടോമിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

ഫാ. ടോമി 2014 മുതല്‍ സെന്റ് മാത്യൂസ് പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചുവരികയാണ്.താമരശ്ശേരി രൂപത വൈദികനായ ഫാ. ടോമി കളത്തൂര്‍ നാലുവര്‍ഷമായി ഓസ്‌ട്രേലിയയിലാണ് സേവനം ചെയ്യുന്നത്. 1994 ല്‍ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം കേരളത്തിലെ വിവിധ പള്ളികളില്‍ സേവനം ചെയ്ത ശേഷം ആണ് ഓസ്‌ട്രേലിയയ്ക്ക് പോയത്.

  • ഗുജറാത്തില്‍ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിക്കുനേരെ യുവാവിന്റെ ഷൂ ഏറ്
  • കശാപ്പ് നിരോധനം പൊളിക്കാന്‍ മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷനുമായി സിപിഎം
  • കണ്ണൂരില്‍ പൊതുജനമധ്യത്തില്‍ മാടിനെ അറുത്തുവിറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
  • സ്വാമിയുടെ ലിംഗം ഛേദിച്ചത് മകളുടെ കാമുകനെന്ന് പെണ്‍കുട്ടിയുടെ അമ്മ
  • യുവതിയുടെ പരാതി: എ.കെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തു
  • സിന്ധു ജോയിയുടെ കഴുത്തില്‍ ശാന്തിമോന്‍ താലികെട്ടി, വൈകാതെ ലണ്ടനിലേക്ക്
  • എറണാകുളത്ത് ബി.ജെ.പി ഓഫീസിനു മുമ്പില്‍ ബീഫ് വിളമ്പി കഴിച്ച് യൂത്ത് കോണ്‍ഗ്രസ്; സംസ്ഥാനത്തുടനീളം ബീഫ് ഫെസ്റ്റുമായി എസ്എഫ്ഐ
  • സഹായം അഭ്യര്‍ത്ഥിച്ചെത്തിയ യുവതിയെ ഡിസിസി സെക്രട്ടറി ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
  • കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയിലിടണമെന്ന് എകെ ആന്റണി
  • കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway