Don't Miss

സ്ത്രീകള്‍ക്ക് മാസമുറക്ക് 3 ദിവസത്തെ കാഷ്വല്‍ ലീവ്; ഇറ്റലി ഒരുപടി മുമ്പേ, യുകെയിലും വരും!

റോം: സ്ത്രീകള്‍ക്ക് മാസമുറ നാളുകളില്‍ അവധി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമാകാന്‍ ഇറ്റലി. ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോടെ അവധി നല്‍കുന്ന ബില്ല് ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് ഓരോ മാസവും ആര്‍ത്തവദിനവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ അവധി നല്‍കണമെന്നാണ് ബില്ലിലെ ശുപാര്‍ശ.
എതിര്‍പ്പുകളൊന്നും ഇല്ലെങ്കില്‍ പാര്‍ലമെന്റ് ആവശ്യം അംഗീകരിക്കും. ആര്‍ത്തവകാലത്തെ സ്ത്രീകളുടെ കഠിനമായ വേദനയും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഇത്തരമൊരു ആവശ്യം ബില്ലായി അവതരിപ്പിക്കുന്നത്. ജപ്പാന്‍ ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ തന്നെ ഓരോ മാസവും സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നുണ്ട്.

അതേസമയം ഈ തീരുമാനം സ്ത്രീകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദവും ചിലര്‍ മുന്നോട്ടുവെക്കുന്നുണ്ട്. സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിന് മുന്‍പ് കമ്പനികള്‍ കാര്യമായി ചിന്തിക്കുമെന്നാണ് വാദം. ഓരോ മാസവും 3 കാഷ്വല്‍ ലീവ് വച്ച് ഒരു വര്‍ഷം 36 ലീവാണ് പോവുക എന്നത് കമ്പനി ബോസുമാരെ അലോസരപ്പെടുത്തും. ഇറ്റലിയുടെ ഈ നീക്കം ഭാവിയില്‍ യുകെയും മറ്റു പാശ്ചാത്യ രാജ്യങ്ങളും സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നാണ് വിലയിരുത്തല്‍ .

 • മനസ്സമാധാനമായിട്ട് ഊണുപോലും കഴിക്കാനാകില്ല; അമ്മ പ്രസിഡന്റ് പദവി മതിയായെന്ന് ഇന്നസെന്റ്
 • ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍ ; കുറ്റപത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത് ദിലീപ് തന്നെ!
 • ചുള്ളന്‍ ലുക്കില്‍ മോഹന്‍ലാല്‍ നെടുമ്പാശേരിയില്‍ ; അമ്പരന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍
 • റിലാക്‌സേഷനൊക്കെയുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം
 • രോഹിത്തിന് മൂന്നാം ഡബിള്‍ സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway