വിദേശം

ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നാലു വയസുള്ള മകളുടെ മുന്നില്‍ വച്ച് ഇന്ത്യക്കാരിയെ വസ്ത്രം അഴിച്ച് അപമാനിക്കാന്‍ ശ്രമം, സുഷമാ സ്വരാജ് ഇടപെട്ടു

ഫ്രാങ്ക്ഫര്‍ട്ട്: സുരക്ഷയുടെ പേരില്‍ ഇന്ത്യന്‍ യുവതിയെ ജര്‍മന്‍ വിമാനത്താവളത്തില്‍ അപമാനിച്ചതായി പരാതി. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. സുരക്ഷയുടെ പേരില്‍ യുവതിയോട് വസ്ത്രമഴിക്കാനായി ആവശ്യപ്പെട്ടുവെന്നാണ് ആക്ഷേപം. ബെംഗ്ലൂരുവില്‍ നിന്ന് ഐസ്‌ലാന്റിലേക്ക് പോയ ശ്രുതി ബാസപ്പക്കാണ് ക്രൂരമായ ദുരനുഭവം നേരിടേണ്ടി വന്നത്. ഒടുവില്‍ ഐസ്‌ലാന്റ് പൗരനായ ഇവരുടെ ഭര്‍ത്താവ് പ്രശ്‌നത്തില്‍ ഇടപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ മയപ്പെട്ടത്.

വിഷയത്തെ സംബന്ധിച്ച് ശ്രുതി ബാസപ്പ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് പ്രശ്‌നം പുറത്തു അറിയുന്നത്. നാലു വയസ്സുകാരിയായ തന്റെ മകളുടെ മുന്നില്‍ വെച്ചാണ് യുവതിക്ക് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.


സുരക്ഷ പരിശോധനക്ക് യാതൊരു തടസവും പറയാത്ത തന്നെ പിന്നെയും സംശയം തോന്നുന്നുണ്ടെന്ന് പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ശ്രുതി പറയുന്നത്. എന്നാല്‍ രണ്ടാഴ്ച മുന്‍പ് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായ തനിക്ക് വസ്ത്രം അഴിച്ചുള്ള പരിശോധന ഒഴിവാക്കി തരണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്നും, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകളടക്കം സമര്‍പ്പിച്ചിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ലെന്നും ശ്രുതി പറയുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുവരുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടു, ഐസ്‌ലാന്റ് പൗരനായ ഭര്‍ത്താവിനെ കണ്ടതോടെയാണ് പ്രശ്‌നത്തില്‍ ഉദ്യോഗസ്ഥര്‍ മയപ്പെട്ടതെന്നും ശ്രുതി പറയുന്നു.

സുരക്ഷയുടെ ഭാഗമായ എല്ലാ തരത്തിലുള്ള നിയമങ്ങളെയും താന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇത് മനഃപൂര്‍വ്വം തന്നെ അപമാനിക്കുന്നതിന് വേണ്ടിയുളളതാണെന്നും ശ്രുതി പോസ്‌ററില്‍ പറയുന്നു. സംഭവത്തെതുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ശ്രുതി പറയുന്നു. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെടുകയും, ജര്‍മനിയിലുള്ള ഇന്ത്യന്‍ എംബസിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രുതി ബാസപ്പയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

 • പാകിസ്താനില്‍ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ചാവേര്‍ സ്‌ഫോടനം; എട്ട് മരണം
 • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway