വിദേശം

സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സ്ഫോടനം: ആക്രമണം നടത്തിയത് 22 കാരനായ കിര്‍ഗ്സ് വംശജന്‍

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: 11 പേരുടെ മരണത്തിനിടയാക്കിയ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ റെയില്‍വേ സ്റ്റേഷനിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നില്‍ 22കാരനായ കിര്‍ഗ്സ് യുവാവെന്നു റഷ്യന്‍ മാധ്യമങ്ങള്‍. അക്രമിയെ തിരിച്ചറിഞ്ഞതായി ഇന്റര്‍ഫാക്സ് ആന്‍ഡ് ടാസ് വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞു. അക്ബര്‍ജോന്‍ ഡിജാലിലോവ് എന്ന 22 വയസുകാരനാണ് കൂട്ടക്കുരുതിക്ക് പിന്നില്‍. ഇയാള്‍ക്ക് റഷ്യന്‍ പൗരത്വവും ഉണ്ടായിരുന്നു. എന്നാല്‍ ചാവേറായിരുന്നോ അക്രമിയെന്നു സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസി‍ഡന്റ് വ്ളാഡിമിര്‍ പുടിന് ഉറപ്പുനല്‍കി. മെട്രോ സ്‌റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന മെട്രോ റെയില്‍വേ സ്‌റ്റേഷനടുത്തുള്ള നഗരകേന്ദ്രത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമുണ്ടായിരുന്നു.

ജിഹാദികള്‍ക്ക് എതിരായി സിറിയയില്‍ റഷ്യ നടത്തുന്ന സൈനിക ഇടപെടലുകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി നിലനില്‍ക്കെയാണ് 11 പേരുടെ മരണത്തിന് ഇടയാക്കിയ സബ്‌വേ ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനകളൊന്നും മുന്നോട്ട് വന്നിട്ടില്ല.

പഴയ സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്നും 7000 പൗരന്‍മാര്‍ ഐഎസിനൊപ്പം ചേര്‍ന്നതായാണ് കണക്ക്. ഇതില്‍ 2900 റഷ്യക്കാരും ഇറാഖിലേയും സിറിയയിലേയും ജിഹാദി ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തല്‍.

അതേസമയം, സ്ഫോടനം നടന്ന രണ്ട് സ്റ്റേഷനുകള്‍ക്ക് അടുത്തായി മറ്റൊരു മെട്രോ സ്റ്റേഷനില്‍നിന്നു പൊട്ടാതെ ഇരുന്ന ഒരു സ്ഫോടക വസ്തു കണ്ടെത്തി. ബോംബ് സ്ക്വാഡ് അത് നിര്‍വീര്യമാക്കി. സംഭവത്തെത്തുടര്‍ന്ന് മൂന്നുമെട്രോ സ്റ്റേഷനുകളും അടച്ചിരിക്കുകയാണ്.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നു നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. 2018 ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ ഇവിടെ നടന്നുവരികയാണ്.

 • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
 • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
 • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
 • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
 • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
 • മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്
 • പാല്‍ക്ഷാമം നേരിടാന്‍ 60 വിമാനങ്ങളില്‍ 4,000 പശുക്കള്‍ ഖത്തറിലേക്ക്
 • 31,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകരാര്‍; ജെന്നിഫര്‍ ലോറന്‍സ് സഞ്ചരിച്ച വിമാനം നിലത്തിറക്കി
 • സൗദിയില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഐ.എസ്
 • ദുബായ് 'പാസ്‌പോര്‍ട്ട് രഹിത' വിമാനത്താവളം; ഇനി സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway