Don't Miss

സൗദിയില്‍ പാക് സ്വദേശികളായ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടി തല്ലിക്കൊന്നു

റിയാദ്: സൗദിയില്‍ രണ്ടു പാക് സ്വദേശികളായ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇരുവരെയും ചാക്കില്‍ കെട്ടിയശേഷം വടികള്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

35 വയസുള്ള അംമ്‌ന, 26 വയസുള്ള മീനോ എന്നിവരാണ് കൊല്ലപ്പെട്ടത്. സൗദി അറേബ്യയില്‍ ഇവര്‍ താമസിക്കുന്ന വീട് റെയ്ഡ് ചെയ്തശേഷമാണ് പൊലീസ് ഇവരെ കൊലപ്പെടുത്തിയത്.

35 ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. സ്വവര്‍ഗ ലൈംഗികതയും ക്രോസ് ഡ്രസിങ്ങും ആരോപിച്ചാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

ട്രാന്‍സ്‌ജെന്റര്‍ സമൂഹം അവരുടെ ഗുരുവിനെ തെരഞ്ഞെടുക്കുന്ന ചടങ്ങ് ആഘോഷിക്കുന്നതിനിടെയായിരുന്നു പൊലീസ് റെയ്ഡ്. അറസ്റ്റിലായ 11പേര്‍ 150,000റിയാല്‍ ഫൈന്‍ നല്‍കി ശിക്ഷയില്‍ നിന്നൊഴിവായി. 22 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.
സംഭവത്തില്‍ സൗദി അറേബ്യയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്ന 22 പേരെക്കുറിച്ചും ആരാഞ്ഞിട്ടുണ്ട്.

സൗദി അറേബ്യയിലെ ഒട്ടേറെ ട്രാന്‍സ്‌ജെന്റര്‍ സമൂഹമെല്ലാം ഭീതിയിലാണ്.- സോഷ്യല്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റായ നസീം പറയുന്നു.

 • പഞ്ചനക്ഷത്രഹോട്ടല്‍ മാനേജര്‍ ജീവനക്കാരിയുടെ സാരിയുരിഞ്ഞു; പരാതിപ്പെട്ടപ്പോതിന് ജോലിയില്‍ നിന്ന് പുറത്താക്കി
 • 5ലക്ഷംരൂപയ്ക്ക് 16കാരിയെ 65കാരനായ ഒമാന്‍ ഷെയ്ക്ക് ഭാര്യയാക്കി ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയി : പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ
 • ടെസ്റ്റ് പരമ്പര തൂത്തുവാരി കോലിപ്പട; മൂന്നാം ടെസ്റ്റ് വിജയം ഇന്നിംഗ്‌സിനും 171 റണ്‍സിനും
 • യു.പിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി: യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്
 • ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ കലാപം തടഞ്ഞത് മമ്മൂട്ടിയും മോഹന്‍ലാലും- ഡിജിപി
 • അപ്രതീക്ഷിതമായി ഭര്‍ത്താവ് തിരിച്ചെത്തി; ബെഡ്റൂമിലെ ജനലിലൂടെ ചാടി കാമുകന്റെ രണ്ടുകാലുമൊടിഞ്ഞു
 • ആനയെ പള്ളിമുറ്റത്തു കൊണ്ടുവന്നു വെഞ്ചരിച്ചു; മാമോദിസ മുക്കിയെന്ന് ആക്ഷേപം; വെള്ളം തളിച്ചതേയുള്ളെന്ന് പള്ളി
 • നിവിന്‍ പോളിയുടെ കായം കുളം കൊച്ചുണ്ണി തുടങ്ങുന്നു പ്രേക്ഷകര്‍ പ്രതീക്ഷയില്‍
 • ഷൂ ലേസ് കെട്ടാന്‍ വൈകി; അസിസ്റ്റന്റിനെ സൂപ്പര്‍ താരം പരസ്യമായി തല്ലി; വീഡിയോ പുറത്തായി
 • ദിലീപിന്റെ സിനിമാ തീയറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway