ബിസിനസ്‌

തെരേസ മേയുടെ ഉറച്ച നിലപാട് പൗണ്ട് മൂല്യത്തിലും പ്രതിഫലിക്കുന്നു, നില മെച്ചപ്പെടുന്നു

ലണ്ടന്‍ : ബ്രക്‌സിറ്റ് ബില്ലിനു പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെ ഇടിഞ്ഞ പൗണ്ട് മൂല്യം ബ്രക്‌സിറ്റ് നടപടി തുടങ്ങിയതോടെ മെച്ചപ്പെട്ടു വരുന്നു. തെരേസ മേയുടെ ഉറച്ച നിലപാടും യൂറോപ്പുമായുള്ള തുറന്ന ചര്‍ച്ചകളും ആണ് പൗണ്ട് മൂല്യത്തില്‍ പ്രതിഫലിച്ചു കാണുന്നത്. ബ്രക്‌സിറ്റ് നടപടി തുടങ്ങുന്നതോടെ രൂപക്കെതിരെ എഴുപതിലെത്തുമെന്നു പ്രചാരണം ഉണ്ടായിരുന്നു. പൗണ്ടിന്റെ മൂല്യം 78 ലേക്ക് വീഴുകയും ചെയ്തിരുന്നു.

എന്നാല്‍ മാര്‍ച്ച് 29 നു ശേഷം പൗണ്ട് മെല്ലെ മെച്ചപ്പെടുകയായിരുന്നു. ബുധനാഴ്ച 81 പിന്നിടുകയും ചെയ്തു. ഡോളറിനെതിരെ 1.21 , യൂറോക്കെതിരെ 1.14എന്നിങ്ങനെയായിരുന്നത് യഥാക്രമം 1.24 , 1.16 എന്നീ നിരക്കിലും എത്തി. യൂറോപ്യന്‍ യൂണിയനിലെ പൗരന്മാരുടെ കാര്യത്തില്‍ കടുത്ത നടപടി ഉണ്ടാവില്ലെന്നത് പൗണ്ടിന് ഗുണമുണ്ടാക്കി.


ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണ് 78 ലേക്ക്പോയത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു.


അതേസമയം പ്രമുഖ കമ്പനികള്‍ യുകെ വിടാനുള്ള നീക്കത്തിലാണ്. ഇതുവഴി ആയിരക്കണക്കിന് തൊഴില്‍ നഷ്ടം ഉണ്ടാകാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്.

  • ഡോ ബോബി ചെമ്മണൂരിന് ശ്രേഷ്ഠ കാരുണ്യ പുരസ്കാരം സമ്മാനിച്ചു
  • ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് നിവാസികള്‍ക്ക്‌ ഡോ ബോബി ചെമ്മണൂര്‍ സഹായം നല്‍കി
  • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ മെയ് 20 വരെ വജ്ര ഡയ്മണ്ട് എക്‌സിബിഷന്‍
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മഞ്ചേരി ഷോറും പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മഞ്ചേരി ഷോറൂം പുതിയ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
  • ലോക സമ്പന്നപ്പട്ടികയില്‍ 10 മലയാളി ശതകോടീശ്വരന്മാര്‍ ; ഒന്നാമന്‍ യൂസഫലി, രവി പിള്ള രണ്ടാമത്
  • ഇന്ത്യന്‍ നിരത്തുകള്‍ വാഴാന്‍ 'നിസാന്‍ കിക്ക്‌സ്' വരുന്നു
  • പൗണ്ട് ഇടിവ് തുടരുന്നു; 78 പോലും കിട്ടില്ല; രൂപ കരുത്താര്‍ജ്ജിച്ചു
  • ഊട്ടിയിലെ വഴിയോര കച്ചവടക്കാര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ് ഡോ ബോബി ചെമ്മണൂര്‍ കുടകള്‍ നല്‍കി
  • ബോബി& മാറഡോണ ഫുട്ബോള്‍ ഫെസ്റ്റ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway