വിദേശം

റഷ്യയുടെ എതിര്‍പ്പ് അവഗണിച്ചു സിറിയയില്‍ അമേരിക്കയുടെ നേരിട്ടുള്ള യുദ്ധം; വന്‍ നാശനഷ്ടം

ദമാസ്‌കസ്/വാഷിങ്ടണ്‍ : റഷ്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചു സിറിയയില്‍ അമേരിക്കന്‍ സൈനിക നടപടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് നടപടി. കനത്ത ആക്രമണമാണ് അമേരിക്ക സിറിയയില്‍ നടത്തുന്നത്. സിറിയയില്‍ അമേരിക്ക അമ്പതോളം മിസൈലുകള്‍ വര്‍ഷിച്ചതായി പെന്റഗണ്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസദ് സര്‍ക്കാരിനെതിരെ അമേരിക്കയുടെ നേരിട്ടുള്ള ആദ്യ ആക്രമമാണിത്.
സിറിയയിലെ ഷായരത് വ്യോമതാവളത്തിന് നേരെയാണ് അമേരിക്കയുടെ ആദ്യ ആക്രമണം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലോടെയാണ് ആക്രമണം ആരംഭിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം സിറിയയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട രാസായുധാക്രമണം നടത്തിയത് ഇവിടെ നിന്നുമായിരുന്നു. റണ്‍വേയും യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കിയിരുന്ന കേന്ദ്രങ്ങളിലും ആക്രമണം നടത്തി.

നിഷ്‌ക്കളങ്കരായ കുട്ടികള്‍ക്കും നിരപരാധികളായ സാധാരണക്കാര്‍ക്കും മേല്‍ നടത്തിയ രാസായുധ പ്രയോഗത്തിനുള്ള മറുപടിയെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. സിറിയയ്ക്ക് നേരെ സൈനിക നടപടിയുണ്ടാകുമെന്നും ദേശീയ സുരക്ഷാ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് ആക്രമണം നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച സിറിയയിലെ വിമത നഗരമായ ഖാന്‍ ശൈഖൂനില്‍ ഉണ്ടായ രാസായുധ പ്രയോഗത്തില്‍ എണ്‍പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ സര്‍ക്കാരിന്റെയോ അവരെ പിന്തുണയ്ക്കുന്ന റഷ്യന്‍ സേനയുടെയോ വിമാനങ്ങളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.

സംഭവത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെയും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെയും വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ ഈ നീചമായ നടപടിക്ക് കാരണം അമേരിക്കയിലെ മുന്‍ സര്‍ക്കാരിന്റെ കഴിവുകേടും നിശ്ചയദാര്‍ഢ്യമില്ലായ്മയും ആണെന്ന് ട്രംപ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സിറിയയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികള്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഭവം ആക്ഷേപാര്‍ഹവും സംസ്‌കാരമുള്ള ലോകത്തിന്
അവഗണിക്കാനാവാത്തതുമാണ്. അമേരിക്കയിലെ മുന്‍ ഭരണകൂടത്തിന്റെ കഴിവുകേടാണ് ഇതിലേക്ക് നയിച്ചതെന്നു ട്രംപ് പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അസദ് സര്‍ക്കാരിനെതിരെ ട്രംപ് സൈനിക നടപടി ആരംഭിച്ചത്. ഇതോടെ അമേരിക്ക- റഷ്യ ബാല പരീക്ഷണത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ആശങ്കയോടെയാണ് ലോകം സിറിയയിലെ സംഭവ വികാസങ്ങള്‍ കാണുന്നത്.

 • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
 • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
 • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
 • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
 • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
 • മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്
 • പാല്‍ക്ഷാമം നേരിടാന്‍ 60 വിമാനങ്ങളില്‍ 4,000 പശുക്കള്‍ ഖത്തറിലേക്ക്
 • 31,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകരാര്‍; ജെന്നിഫര്‍ ലോറന്‍സ് സഞ്ചരിച്ച വിമാനം നിലത്തിറക്കി
 • സൗദിയില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഐ.എസ്
 • ദുബായ് 'പാസ്‌പോര്‍ട്ട് രഹിത' വിമാനത്താവളം; ഇനി സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway