വിദേശം

യുദ്ധത്തിന് ഒരു ചുവട് മാത്രം അകലെയെന്ന് റഷ്യ; സിറിയയുടെ പേരില്‍ ലോകം യുദ്ധ ഭീതിയില്‍


ക്രെംലിന്‍ : സിറിയയില്‍ അമേരിക്ക തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്നു റഷ്യയുടെ മുന്നറിയിപ്പ്. സിറിയയുടെ പേരില്‍ കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ 'യുദ്ധത്തിന് ഒരു ചുവട് മാത്രം അകലെയാകും' കാര്യങ്ങളെന്ന് ക്രെംലിന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ റഷ്യയുടെ മുന്നറിയിപ്പ് തള്ളിയ അമേരിക്ക കൂടുതല്‍ വ്യോമാക്രമണങ്ങള്‍ക്ക് ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ മൂന്നാം ലോകമഹായുദ്ധത്തിനു കളമൊരുങ്ങുകയാണ് എന്നാണു ആശങ്ക.
ലോകത്തിലെ പ്രബലരായ രണ്ട് സൈനിക ശക്തികള്‍ ഏറ്റുമുട്ടിയാല്‍ അത് മൂന്നാം ലോകമഹായുദ്ധം തന്നെയാവും.

സിറിയയില്‍ ബാഷര്‍ അല്‍ അസദ് സ്വന്തം ജനങ്ങള്‍ക്ക് നേരെ രാസായുധം പ്രയോഗിച്ച് കൊലനടത്തി എന്നാരോപിച്ചാണ് അമേരിക്ക കഴിഞ്ഞ ദിവസം മിസൈല്‍ അക്രമണം നടത്തിയത്. ഇതോടെ യുദ്ധത്തിന് ഒരു ചുവട് മാത്രം അകലെയാകും' കാര്യങ്ങളെന്ന് ക്രെംലിന്‍ മുന്നറിയിപ്പ് നല്‍കി. അസദിന്റെ പക്ഷത്തുള്ള റഷ്യ തിരിച്ച് അക്രമണം നടത്താന്‍ സന്നദ്ധമായാല്‍ അമേരിക്കയും, റഷ്യയും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തിനാണ് കളമൊരുങ്ങുന്നത്.

രാസായുധപ്രയോഗം നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മിലിറ്ററി എയര്‍ഫീല്‍ഡിലാണ് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരം 59 ക്രൂയിസ് മിസൈലുകള്‍ ആക്രമിച്ചത്. സിറിയന്‍ സര്‍ക്കാരിനെതിരെ അമേരിക്ക നടത്തിയ അക്രമണത്തെ റഷ്യന്‍ പ്രധാനമന്ത്രി ദമിത്രി മെദ്‌വദേവ് അപലപിപിച്ചിരുന്നു. യുഎന്നിന്റെ അംഗീകാരമില്ലാതെ നടന്ന അക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ദിമിത്രി ആരോപിച്ചു. അധികാരത്തിലെത്തി രണ്ടര മാസം കൊണ്ട് തന്റെ പ്രഖ്യാപനങ്ങള്‍ മറന്ന് വാഷിംഗ്ടണിന്റെ ശക്തി കാണിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഏറ്റവും വലിയ ശത്രുവായ ഐഎസിനെതിരെ അക്രമം നടത്തുന്നതിന് പകരം തെരഞ്ഞെടുക്കപ്പെട്ട സിറിയന്‍ ഗവണ്‍മെന്റിന് നേര്‍ക്കാണ് ട്രംപ് ഭരണകൂടം പോരാടുന്നതെന്ന് റഷ്യന്‍ പ്രധാനമന്ത്രി ആരോപിച്ചു.

എന്നാല്‍ ആവശ്യം വന്നാല്‍ ഇനിയും അക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് പ്രഖ്യാപനവും നടത്തി. അളന്നുകുറിച്ചുള്ള നീക്കമാണ് യുഎസ് നടത്തിയതെന്ന് യുഎന്നിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലി വ്യക്തമാക്കി. കൂടുതല്‍ ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണെങ്കിലും ഇതിന്റെ ആവശ്യം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്, ഹാലി പറഞ്ഞു. പരമാധികാര രാജ്യത്തിന് നേരെ അമേരിക്ക നടത്തിയ അക്രമണം നിയമവിരുദ്ധമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും ആരോപിച്ചിരുന്നു. അസദ് സര്‍ക്കാരിനെതിരെ അമേരിക്കയുടെ നേരിട്ടുള്ള ആദ്യ ആക്രമമായിരുന്നു.ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമായിരുന്നു നടപടി.

കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടാകുന്നത് തടയാന്‍ റഷ്യ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

 • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
 • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
 • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
 • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
 • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
 • മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്
 • പാല്‍ക്ഷാമം നേരിടാന്‍ 60 വിമാനങ്ങളില്‍ 4,000 പശുക്കള്‍ ഖത്തറിലേക്ക്
 • 31,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകരാര്‍; ജെന്നിഫര്‍ ലോറന്‍സ് സഞ്ചരിച്ച വിമാനം നിലത്തിറക്കി
 • സൗദിയില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഐ.എസ്
 • ദുബായ് 'പാസ്‌പോര്‍ട്ട് രഹിത' വിമാനത്താവളം; ഇനി സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway