വിദേശം

ഓശാനാ ദിനത്തില്‍ പള്ളിയില്‍ ഐഎസ് ആക്രമണം: 45പേര്‍ കൊല്ലപ്പെട്ടു, ആക്രമിക്കപ്പെട്ടവയില്‍ മാര്‍പാപ്പ സന്ദര്‍ശിക്കാനിരുന്ന പള്ളിയും


കെയ്‌റോ: ഓശാനപ്പെരുന്നാള്‍ ദിനത്തില്‍ ഈജിപ്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 45 പേര്‍ മരിച്ചു. 120 പേര്‍ക്കു പരുക്കേറ്റു. വടക്കന്‍ ഈജിപ്തിലെ ടാന്റ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കോപ്റ്റിക്ക് ക്രൈസ്തവരുടെ പള്ളിയില്‍ രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ 27 പേരാണ് മരിച്ചത്. ഇതിനു പിന്നാലെ അലക്‌സാണ്ട്രിയായിലെ സെയിന്റെ മാര്‍ക്ക് പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 18 പേര്‍ മരിക്കുകയും ചെയ്തു.
സ്‌ഫോടനത്തിന്റെ ഉത്തരാവാദിത്വം ഐഎസ് ഏറ്റെടുത്തു. സഭാതലവന്‍ തവാഡ്രോസ് രണ്ടാമന്‍ പാപ്പ കുര്‍ബാന ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് ഇടയിലായിരുന്നു സ്‌ഫോടനം. ഞായറാഴ്ച്ച രാവിലെ കുര്‍ബാന നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ടാന്റെയിലെ സെയിന്റെ ജോര്‍ജ് പള്ളിയില്‍ സ്‌ഫോടനമുണ്ടായത്. മുന്‍വരിയില്‍ അള്‍ത്താരയ്ക്ക് സമീപമായിരുന്നു സ്‌ഫോടനം.
രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് സ്‌ഫോടനത്തിലൂടെ ഭീകരര്‍ ലക്ഷ്യംവച്ചതെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തു നിന്നും ഭീകരത തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി ഷെരീഫ് ഇസ്മായില്‍ അറിയിച്ചു.
ജനസംഖ്യയുടെ പത്ത് ശതമാനം വരുന്ന കോപ്റ്റിക്ക് ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുഹമ്മദ് മുര്‍സിക്കെതിരായ സൈനിക അട്ടിമറിക്ക് കോപ്റ്റിക്ക് ക്രൈസ്തവര്‍ നല്‍കിയ പിന്തുണയാണ് ഭീകര സംഘടനകളെ പ്രകോപിപ്പിക്കുന്നത്. ഇതിനു മുന്‍പും കോപ്റ്റിക്ക് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
ഈ മാസം 28 ന് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കാനിരുന്ന പള്ളിയായിരുന്നു ആക്രമിക്കപ്പെട്ട സെയിന്റെ മാര്‍ക്ക് പള്ളി.

 • ഞാന്‍ ദരിദ്ര കുടിയേറ്റക്കാരന്റെ മകന്‍ ; കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെ മാര്‍പാപ്പ
 • 11 മാസം പ്രായമുള്ള മകളെ കൊല്ലുന്നത് ഫെയ്സ്ബുക്ക് ലൈവില്‍ കാണിച്ച ശേഷം യുവാവ് ജീവനൊടുക്കി
 • പാരീസില്‍ ഐഎസ് ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു, 2പേര്‍ക്ക് ഗുരുതര പരുക്ക്
 • വിദേശികള്‍ക്ക് മുന്നില്‍ വാതിലടച്ച് ഓസ്‌ട്രേലിയയും; താല്‍ക്കാലിക തൊഴില്‍ വിസയായ '457 വിസ' റദ്ദാക്കി; മലയാളികള്‍ക്ക് വന്‍ തിരിച്ചടി
 • വിവാഹ വേദിയിലേക്ക് പോയ പ്രതിശ്രുത വധുവരന്മാരെ വിമാനത്തില്‍ നിന്ന് പുറത്താക്കി
 • യു.എസ്-ഉത്തരകൊറിയ യുദ്ധം ഏത് നിമിഷവും!; ആണവ ഭീതിയില്‍ ലോകം
 • യുവാവിനെ പറക്കുന്ന വിമാനത്തില് നിന്ന്​ പുറത്തേക്ക്​ തള്ളിയിട്ടു കൊന്നു
 • ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബിന്റെ ബസിനു സമീപം സ്‌ഫോടനം; ഒരു താരത്തിന് പരിക്ക് ഡോര്‍ട്ട്മുണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ടീം ബസിനു സമീപ
 • യുദ്ധത്തിന് ഒരു ചുവട് മാത്രം അകലെയെന്ന് റഷ്യ; സിറിയയുടെ പേരില്‍ ലോകം യുദ്ധ ഭീതിയില്‍
 • റഷ്യയുടെ എതിര്‍പ്പ് അവഗണിച്ചു സിറിയയില്‍ അമേരിക്കയുടെ നേരിട്ടുള്ള യുദ്ധം; വന്‍ നാശനഷ്ടം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway