Don't Miss

യാത്രാമധ്യേ വിമാനത്തില്‍ യുവതിക്കു സുഖ പ്രസവം; എയര്‍ഹോസ്റ്റസുമാര്‍ നഴ്‌സുമാരായി

വിമാന യാത്രയ്ക്കിടെ പ്രസവവേദന കലശലായ യുവതിക്ക് എയര്‍ഹോസ്റ്റസുമാര്‍ തുണയായി. ഡോക്ടര്‍മാരും നഴ്‌സുമാരുമായി എയര്‍ഹോസ്റ്റസുമാരും എയര്‍ലൈന്‍ ജീവനക്കാരും വിമാനം 'ലേബര്‍ റൂമാക്കി' മാറ്റിയപ്പോള്‍ സുഖ പ്രസവം സംഭവിച്ചു. നഫി ഡയബി എന്ന ആഫ്രിക്കന്‍ യുവതിയാണ് ആകാശത്തു കുഞ്ഞു പിറന്നത്. ഗനിയയില്‍ നിന്ന് ഇസ്താംബുളിലേക്ക് പുറപ്പെട്ട തുര്‍ക്കിഷ് എയര്‍വെയ്‌സിലാണ് നഫി ഡയബി കുഞ്ഞിനു ജന്മം നല്‍കിയത്.

യാത്രയ്ക്കിടയില്‍ നഫിയ്ക്ക് പ്രസവവേദന അനുഭവപ്പെടുക്കുകയായിരുന്നു. ആദ്യം യാത്രക്കാരും ജീവനക്കാരും ഒന്നമ്പരന്നെങ്കിലും യുവതിയക്ക് വിമാനത്തില്‍ തന്നെ പ്രസവിക്കാനുള്ള സൗകര്യം ഒരുക്കി. യാത്രക്കാരും കൂടി സഹായിച്ചപ്പോള്‍ പ്രസവം എളുപ്പമായി. ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് യുവതിയേയും കുഞ്ഞിനെയും രക്ഷിച്ചത്.

വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കമ്പനി അഭിനന്ദിച്ചു.ജീവനക്കാരുടെ അവസരോചിത ഇടപെടലിനെ പ്രശംസിച്ച് നവമാധ്യമങ്ങളിലും പ്രതികരണങ്ങള്‍ വരുന്നുണ്ട്. തുര്‍ക്കിഷ് എയര്‍ലെെന്‍സിനേയും ജീവനക്കാരെയും പ്രശംസിച്ച് കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളേറെയും.
അമ്മയേയും കുഞ്ഞിനേയും ബുര്‍ക്കീന ഫാസോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരും സുഖമായിരിക്കുന്നു.

  • മൂന്നു വയസുകാരിയുടെ മിസിംഗ്: അമേരിക്കയില്‍ മലയാളി പിതാവിനെ കാത്തിരിക്കുന്നത് 20 വര്‍ഷം തടവ്; നിര്‍ണ്ണായക തെളിവ് കിട്ടിയതായി സൂചന
  • നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ കൊലവിളി; കൊല്ലാനും കത്തിക്കാനും ആഹ്വാനം
  • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
  • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
  • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
  • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
  • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
  • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway