Don't Miss

യു എസ് വിമാനത്തില്‍ നിന്ന് ഏഷ്യക്കാരനെ വലിച്ചിഴച്ച് പുറത്താക്കി; വീഡിയോ പുറത്ത്

വാഷിങ്ടണ്‍ : അമേരിക്കന്‍ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ നിലത്തുകൂടി വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. ഏഷ്യന്‍ വംശജരായ ഡോക്ടറും ഭാര്യയുമാണ് ടിക്കറ്റെടുത്ത് വിമാനത്തില്‍ പ്രവേശിച്ചിട്ടും പുറത്താക്കപ്പെട്ടത്. യാത്രികര്‍ അധികമെന്ന കാരണം പറഞ്ഞായിരുന്നു നടപടി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സീറ്റില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

യാത്രികരില്‍ ഒരാള്‍ സംഭവം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അധികബുക്കിങ് നടന്നതിനാല്‍ ഏതെങ്കിലും നാലു യാത്രികര്‍ സ്വമേധയാ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആരും ഇതിന് തയാറായിരുന്നില്ല. ഒടുവില്‍ അധികൃതര്‍ തന്നെ പുറത്താക്കേണ്ടവരെ നിറം നോക്കി തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യന്‍ വംശജനായ ഡോക്ടറോടും ഭാര്യയോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ കൂട്ടാക്കിയില്ല. അടുത്ത ദിവസം തനിക്ക് ജോലിക്ക് പോകേണ്ടതാണെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു എങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സീറ്റില്‍ നിന്ന് ബലമായി പിടിച്ചുവലിച്ച് വിമാനത്തിന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
യാത്രികന്‍ വിമാനത്തില്‍ നിന്ന് സ്വമേധയാ പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തതിനാല്‍ പോലീസിനെ വിളിക്കുകയായിരുന്നുവെന്ന് യുണൈറ്റഡ് സംഭവത്തോട് പ്രതികരിച്ചു.
സാധാരണ ബുക്കിങ് നടന്നാലും എല്ലാ യാത്രികരും എത്തിച്ചേരാറില്ല. വിമാനത്തിന്റെ വരുമാനനഷ്ടം തടയുന്നതിനാണ് അധികബുക്കിങ് അനുവദിക്കുന്നത് എന്നും ഇങ്ങനൊരു പ്രശ്‌നമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായും വിമാന കമ്പനി അറിയിച്ചു.

വീഡിയോ

  • പഞ്ചനക്ഷത്രഹോട്ടല്‍ മാനേജര്‍ ജീവനക്കാരിയുടെ സാരിയുരിഞ്ഞു; പരാതിപ്പെട്ടപ്പോതിന് ജോലിയില്‍ നിന്ന് പുറത്താക്കി
  • 5ലക്ഷംരൂപയ്ക്ക് 16കാരിയെ 65കാരനായ ഒമാന്‍ ഷെയ്ക്ക് ഭാര്യയാക്കി ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയി : പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ
  • ടെസ്റ്റ് പരമ്പര തൂത്തുവാരി കോലിപ്പട; മൂന്നാം ടെസ്റ്റ് വിജയം ഇന്നിംഗ്‌സിനും 171 റണ്‍സിനും
  • യു.പിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി: യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്
  • ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ കലാപം തടഞ്ഞത് മമ്മൂട്ടിയും മോഹന്‍ലാലും- ഡിജിപി
  • അപ്രതീക്ഷിതമായി ഭര്‍ത്താവ് തിരിച്ചെത്തി; ബെഡ്റൂമിലെ ജനലിലൂടെ ചാടി കാമുകന്റെ രണ്ടുകാലുമൊടിഞ്ഞു
  • ആനയെ പള്ളിമുറ്റത്തു കൊണ്ടുവന്നു വെഞ്ചരിച്ചു; മാമോദിസ മുക്കിയെന്ന് ആക്ഷേപം; വെള്ളം തളിച്ചതേയുള്ളെന്ന് പള്ളി
  • നിവിന്‍ പോളിയുടെ കായം കുളം കൊച്ചുണ്ണി തുടങ്ങുന്നു പ്രേക്ഷകര്‍ പ്രതീക്ഷയില്‍
  • ഷൂ ലേസ് കെട്ടാന്‍ വൈകി; അസിസ്റ്റന്റിനെ സൂപ്പര്‍ താരം പരസ്യമായി തല്ലി; വീഡിയോ പുറത്തായി
  • ദിലീപിന്റെ സിനിമാ തീയറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway