വിദേശം

ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബിന്റെ ബസിനു സമീപം സ്‌ഫോടനം; ഒരു താരത്തിന് പരിക്ക് ഡോര്‍ട്ട്മുണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ടീം ബസിനു സമീപ

ഡോര്‍ട്ട്മുണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ടീം ബസിനു സമീപം സ്‌ഫോടനം. പരുക്കേറ്റ സ്പാനിഷ് താരം മാര്‍ക് ബാര്‍ത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോട്ടലിനു സമീപത്തു നിന്ന് ടീം ബസ് സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട ഉടനെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നെന്ന് ഡോര്‍ട്ട്മുണ്ട് ക്ലബ് ട്വീറ്റ് ചെയ്തു. തുടരെ മൂന്നു സ്‌ഫോടനങ്ങളുണ്ടായതായി പിന്നീട് പൊലീസ് സ്ഥിരീകരിച്ചു.

ഫ്രഞ്ച് ക്ലബ് മൊണാക്കോയുമായിഇന്നലെ രാത്രി 12.15നായിരുന്നു ഡോര്‍ട്ട്മുണ്ടിന്റെ മല്‍സരം നിശ്ചയിച്ചിരുന്നത്. മാറ്റിവച്ച മല്‍സരം ഇന്നു രാത്രി 10.15നു നടക്കും. സ്‌ഫോടനത്തില്‍ ബസിന്റെ പിന്‍വശത്തെ രണ്ടു ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം മറ്റു താരങ്ങള്‍ക്കൊന്നും പരുക്കേറ്റിട്ടില്ലെന്നം ബാര്‍ത്രയുടെ പരുക്ക് സാരമല്ലെന്നും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജര്‍മനിയില്‍ ഏറെ ആരാധകരുള്ള ടീം ആണ് മഞ്ഞപ്പടയായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്.

  • ഇന്ത്യക്കാര്‍ക്കൊപ്പം വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് ഡൊണാള്‍ഡ് ട്രംപ്
  • ഭാര്യയെ നിരന്തരം മാനഭംഗപ്പെടുത്തി; ഇളയ മകളെ കൊന്നു; 5 വര്‍ഷത്തെ താലിബാന്‍ തടവില്‍ നിന്ന് മോചിതരായ യുഎസ്-കനേഡിയന്‍ ദമ്പതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
  • ടെക്‌സസില്‍ 3വയസുകാരി കൊലപ്പെട്ടതാകാമെന്ന് പോലീസ്; അന്വേഷണം മലയാളി പിതാവിനെ കേന്ദ്രീകരിച്ച്
  • 3 വയസുള്ള മകളുടെ തിരോധാനം; മലയാളിയുടെ വീട്ടില്‍ എഫ്ബിഐ റെയ്ഡ്, ദുരൂഹത തുടരുന്നു
  • പ്രഥമ വനിത താനെന്ന് ട്രംപിന്റെ ആദ്യഭാര്യ, ആ വെള്ളം വാങ്ങിവച്ചോളാന്‍ മൂന്നാംഭാര്യ
  • ആഭിചാരക്രിയകള്‍ക്കായി ഇന്ത്യാക്കാരിയുടെ തല വെട്ടിയ സിദ്ധന് ജീവപര്യന്തം
  • തുര്‍ക്കിയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് സാന്താക്ലോസിന്റെ കല്ലറ!
  • ലാസ് വേഗസ് അക്രമി തങ്ങളുടെ 'പോരാളി'യെന്ന് ഐഎസ്; അല്ലെന്ന് യുഎസ്; മരണം 59
  • അമേരിക്ക നടുങ്ങി; ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്
  • ഫ്രാന്‍സിലും കാനഡയിലും ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway