വിദേശം

യുവാവിനെ പറക്കുന്ന വിമാനത്തില് നിന്ന്​ പുറത്തേക്ക്​ തള്ളിയിട്ടു കൊന്നു

മെക്സികോ സിറ്റി: പറക്കുന്ന വിമാനത്തില് നിന്നും യുവാവിനെ തള്ളിയിട്ട് കൊന്നതായി റിപ്പോര്‍ട്ട്. മൃതദേഹം വന്നു വീണത് സിനലോവയിലെ ഒരു ആശുപത്രിയുടെ മുകളിലാണ്. ആശുപത്രി കെട്ടിടത്തിനു മുകളിലൂടെ താഴ്ന്ന് പറന്ന വിമാനത്തില്‍ നിന്ന് യുവാവിനെ തള്ളിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റാണ് യുവാവ് മരിച്ചത്. മൃതദേഹത്തില് ശക്തമായ ആഘാതത്തെ തുടര്‍ന്ന് മുറിവുകള്‍ ഉണ്ടായിട്ടുണ്ട്.
സമാനമായ രീതിയില്‍ കുലിയകാന് 60 കിലോമീറ്റര്‍ തെക്ക് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേ വിമാനത്തില്‍ നിന്ന് തന്നെ തള്ളിയിട്ട് കൊന്നതാവാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം, മരിച്ച ശേഷമാണോ ജീവനോടെയാണോ യുവാവിനെ തള്ളിയിട്ടതെന്ന് വ്യക്തമല്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുമില്ല. കാര്‍ഷിക മേഖലയായ ഇവിടെ പുകയ്ക്കലിനും മറ്റും ചെറുവിമാനങ്ങള്‍ ഉപയോഗിക്കുക പതിവാണ്. കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരി ജോക്വിന്‍ ചോപോ ഗുസ്മാന്റെ ജന്മദേശമാണ് സിനലോവ. 2016ല്‍ അറസ്റ്റിലായ ഇയാളെ ഈ വര്‍ഷമാദ്യം അമേരിക്കയിലേക്ക് നാടുകടത്തിയിരുന്നു. മയക്കുമരുന്ന് സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ പേരിലും കുപ്രസിദ്ധമാണ് ഇവിടം.

  • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
  • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
  • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
  • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
  • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
  • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
  • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
  • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
  • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
  • ബ്രസീലില്‍ ഡാന്‍സ്‌ക്ലബ്ബില്‍ വെടിവെപ്പ്; നിരവധി മരണം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway