ചരമം

ചലച്ചിത്ര താരം മുന്‍ഷി വേണു അന്തരിച്ചു

നടന്‍ മുന്‍ഷി വേണു അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെത്തുടന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടു നിന്ന അദ്ദേഹം ഹണിബീ 2വിലാണ് അവസാനം അഭിനയിച്ചത്.
ടെലിവിഷന്‍ പരിപാടിയായ മുന്‍ഷിയിലൂടെയാണ് വേണു എന്ന കലാകാരന്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സിനിമകളും അദ്ദേഹത്തെ തേടിയെത്തി. സിനിമയില്‍ നിരവധി അവസരങ്ങള്‍ വരുന്നതിനിടെയാണ് വൃക്ക രോഗം പിടികൂടിയത്. ഇതോടെ സിനിമയില്‍ നിന്ന് അകന്നു. </p>

അവിവാഹിതനായ വേണു അങ്കമാലിയിലെ ലോഡ്ജിലാണ് താമസിച്ചിരുന്നത്. ചികിത്സയ്ക്കായി കയ്യിലെ പണമെല്ലാം തീര്‍ന്നതോടെ ലോഡ്ജില്‍ നിന്നിറങ്ങി. കയ്യില്‍ പണമില്ലാത്തതിനാല്‍ വൃക്ക മാറ്റി വെയ്ക്കാനും കഴിഞ്ഞില്ല.

  • മലയാറ്റൂര്‍ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍
  • യു കെ മലയാളികളുടെ മാതാവ് മറിയക്കുട്ടി കല്ലടാന്തിയില്‍ നിര്യാതയായി
  • ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
  • ബോളിവുഡ് നടി കൃതികാ ചൗധരിയുടെ ജഡം വീട്ടില്‍ അഴുകിയ നിലയില്‍
  • കോട്ടയം സ്വദേശി നോര്‍ത്താപ്ടണില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി അന്തരിച്ചു
  • കൊല്ലത്തു കെയര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
  • ബോള്‍ട്ടണിലെ അജയ് എഡ്ഗെറിന്റെ പിതാവ് നിര്യാതനായി
  • ബോള്‍ട്ടണിലെ ജോസ്കുട്ടി ആന്റണിയുടെ മാതാവ് നിര്യാതയായി
  • തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലുപേര്‍ മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway