ചരമം

പുനലൂരില്‍ കെ.എസ്.ആര്‍.ടി.സിയും ആംബുലന്‍സും കൂട്ടിയിടിച്ച് മൂന്നു മരണം

കൊല്ലം: പുനലൂരിനു സമീപം കൊല്ലം ചെങ്കോട്ട ദേശീയപാതയില്‍ കുന്നിക്കോട്ട് കെ.എസ്.ആര്‍.ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ആംബുലന്‍സിന്റെ ഡ്രൈവറും ഒരു സ്ത്രീയുമുണ്ട്.
രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പുനലൂരില്‍ നിന്ന് പോകുകയായിരുന്ന ബസും കടവൂരില്‍ നിന്ന് വന്ന ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. പത്തനാപുരത്തേക്ക് പോവുകയായിരുന്നു ആംബുലന്‍സ് എന്ന് സൂചനയുണ്ട്.
അമിത വേഗതയിലായിരുന്നു ഓംമ്‌നി ആംബുലന്‍സ്. വളവ് തിരിഞ്ഞുവരുന്നതിനിടെയായിരുന്നു കൂട്ടിയിടി നടന്നത്. അപകടത്തില്‍പെട്ടവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

  • ആ​ലീ​സു​കു​ട്ടി നിര്യാതയായി
  • ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു
  • ജന്മദിനാഘോഷത്തിനിടെ എയര്‍ഹോസ്റ്റസ് നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു; ദുരൂഹത
  • പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചു
  • ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍, കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍
  • കൊച്ചിയിലേക്ക് വന്ന കാര്‍ കത്തി; ഭാര്യയെയും കുട്ടിയെയും രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
  • അ​പ​ക​ട​ത്തില്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ന്‍ മ​രി​ച്ചു
  • ഇടുക്കിയില്‍ വീടിനുള്ളില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍
  • പാണത്തൂരില്‍ കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
  • പള്ളിവാസലില്‍ അമ്മയും മകളും വെട്ടേറ്റു മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway