വിദേശം

യു.എസ്-ഉത്തരകൊറിയ യുദ്ധം ഏത് നിമിഷവും!; ആണവ ഭീതിയില്‍ ലോകം

ലോകം മറ്റൊരു വിനാശകരമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. ആണവശക്തികളായ യു.എസ്-ഉത്തരകൊറിയ യുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ്‌ ചൈനയുടെ മുന്നറിയിപ്പ്. സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉത്തര കൊറിയ്‌ക്കെതിരായ യുദ്ധത്തില്‍ രും വിജയിക്കില്ല എന്നും വിദേശ കാര്യമന്ത്രിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നാണ് ചൈനയുടെ നിഗമനം.
ആണവപരിപാടികള്‍ നിര്‍ത്തിവെക്കണമെന്നും ചൈന ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ ഒരു പരിഹാരം എന്ന ചൈനയുടെ നിര്‍ദേശം പക്ഷെ സ്വീകരിക്കപ്പെട്ടിട്ടില്ല. അമേരിക്കന്‍ മുന്നറിയിപ്പുകളേയും ഉപരോധങ്ങളേയുംമറികടന്നാണ് ഉത്തര കൊറിയ ആറാം വട്ടവും അണുപരീക്ഷണത്തിന് തയാറെടുത്തിരിക്കുന്നത്.

വീണ്ടുമൊരു പ്രകോപനം വച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമായിരുന്നു.സൈനിക നടപടിക്കൊരുങ്ങിയാല്‍ അമേരിക്കയെ തകര്‍ത്തുകളയുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോംങ് ഉന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ഇതിനു പിന്നാലെ ഇരു കൂട്ടരും സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.

  • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
  • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
  • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
  • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
  • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
  • മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്
  • പാല്‍ക്ഷാമം നേരിടാന്‍ 60 വിമാനങ്ങളില്‍ 4,000 പശുക്കള്‍ ഖത്തറിലേക്ക്
  • 31,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകരാര്‍; ജെന്നിഫര്‍ ലോറന്‍സ് സഞ്ചരിച്ച വിമാനം നിലത്തിറക്കി
  • സൗദിയില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഐ.എസ്
  • ദുബായ് 'പാസ്‌പോര്‍ട്ട് രഹിത' വിമാനത്താവളം; ഇനി സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway