വിദേശം

വിവാഹ വേദിയിലേക്ക് പോയ പ്രതിശ്രുത വധുവരന്മാരെ വിമാനത്തില്‍ നിന്ന് പുറത്താക്കി

ടെക്‌സസ്: യാത്രക്കാരോടുള്ള അമേരിക്കന്‍ വിമാനക്കമ്പനി യുണൈറ്റ് എയര്‍ലൈന്‍സിന്റെ ക്രൂരത വീണ്ടും. വിവാഹത്തിനായി കോസ്റ്റ റിക്കയിലേക്ക് പോയ പ്രതിശ്രുത വധുവിനോടും വരനെയും വിമാനത്തിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പുറത്താക്കി. മൈക്കിള്‍ ഹോല്‍, പ്രതിശ്രുത വധു അംബെര്‍ മാക്‌സ്‌വെല്‍ എന്നിവരെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. ശനിയാഴ്ചയാണ് സംഭവം.

ദമ്പതികള്‍ ഉയര്‍ന്ന ക്ലാസിലെ സീറ്റുകളില്‍ കയറി ഇരുന്നുവെന്നും ജീവനക്കാരുടെ നിര്‍ദേശം പാലിക്കാന്‍ വിസമ്മതിക്കുകയും വിമാനത്തിനുള്ളില്‍ ബഹളം വയ്ക്കുകയും ചെയ്തുവെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ വിശദീകരിച്ചു. എന്നാല്‍ തങ്ങളുടെ സീറ്റിനു സമീപത്തിരുന്ന യാത്രക്കാരന്‍ ഉറങ്ങുന്നത് ശല്യമായതോടെയാണ് സീറ്റ് മാറിയെടുത്തതെന്ന് ഇവര്‍ പറയുന്നു. സീറ്റിന് അധിക പണം നല്‍കണമെന്ന് കമ്പനി നിര്‍ദേശിച്ചത് അംഗീകരിച്ചില്ല. സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചുവെന്നും ഇവര്‍ പറയുന്നു. ഇതേകുറിച്ച് പ്രതികരിക്കാന്‍ വിമാന കമ്പനിയായ യുണൈറ്റഡ് കോണ്ടിനെന്റല്‍ ഹോള്‍ഡിംഗ് തയ്യാറായിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് വിയറ്റ്‌നാം സ്വദേശിയായ ഡോ.ഡേവിഡ് റോ(69)യെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കമ്പനിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇത് സൃഷ്ടിച്ചത്. സംഭവത്തില്‍ കമ്പനി പിന്നീട് ഖേദം പ്രകടിപ്പിച്ചുവെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് റോയുടെ അഭിഭാഷകന്‍ അറിയിച്ചു.

  • യൂറോപ്പിനെ നടുക്കി വീണ്ടും ഭീകരാക്രമണം; രണ്ടാമത് ആക്രമണത്തിനെത്തിയ 5 ഭീകരരെ വെടിവച്ചു കൊന്നു, ബാഴ്‌സലോണയില്‍ മരിച്ചത് 13 പേര്‍
  • ഇന്ത്യയ്ക്ക് വംശീയ അധിക്ഷേപവും പരിഹാസവുമായി ചൈനയുടെ വീഡിയോ
  • ആണവ യുദ്ധഭീഷണിയുമായി അമേരിക്കയും കൊറിയയും; ഗുവാമിലെ സൈനീക താവളം ആക്രമിക്കുമെന്ന് കിം ജോങ് ഉന്‍
  • വെറുതെ വന്നു പോകണ്ട; കുടിയേറ്റക്കാര്‍ക്ക് ആദ്യ 5 വര്‍ഷം ആനുകൂല്യങ്ങളില്ലെന്ന് ട്രംപ്‌
  • വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 17കാരന്‍ പുറത്തേക്ക് ചാടി
  • ഇമ്രാന്‍ ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ നേതാവ് രാജിവച്ചു
  • ട്രംപിനൊപ്പമുള്ള സെല്‍ഫി തന്റെ ദാമ്പത്യജീവിതം തകര്‍ത്തെന്ന് യുവതി
  • നവാസ് ഷെരീഫിനെ അയോഗ്യനാക്കി; പാകിസ്ഥാനില്‍ വീണ്ടും പ്രതിസന്ധി
  • ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
  • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway