സ്പിരിച്വല്‍

ഹാശാ ആഴ്ചയിലൂടെ അനുഗ്രഹ നിറവില്‍ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി

മിഡ്‌ലാന്‍ഡിലെ ആദ്യ യാക്കോബായ ദേവാലയമായ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഓശാന പെരുനാള്‍ മുതല്‍ ഉയര്‍പ്പു വരെ ഒരാഴ്ചക്കാലം ഭക്തി സാന്ദ്രമാക്കി.
ഏപ്രില്‍ 8 നു സ്റ്റേച്ച് ഫോര്‍ഡ്‌ ലുള്ള പള്ളിയില്‍ കുരുത്തോല പെരുനാള്‍ ആഘോഷിച്ചു കൊണ്ട് കര്‍ത്താവിന്റെ ജറുസലേമിലെ ആഘോഷകരമായ എഴുന്നെള്ളിപ്പിനെ അനുസ്മരിച്ചു. കര്‍ത്താവു തന്റെ ശിഷ്യന്മാരുമായി തിരു ശരീര രക്തങ്ങള്‍ പങ്കിട്ട പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ബുധനാഴ്ച വൈകുന്നേരം ആഘോഷിച്ചു. ദുഃഖ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ യാമ പ്രാര്‍ത്ഥനകളും സ്ലീബാ വന്ദനവിന്റെ ക്രമങ്ങളും ആയി കര്‍ത്താവിന്റെ ക്രൂശു മരണത്തില്‍ പങ്കുചേര്‍ന്നു. അന്നത്തെ തളിക പണമായ 400 പൗണ്ട് സിനോദിന്റെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവയായി നല്‍കുവാന്‍ തീരുമാനിച്ചു. മാനവ സമൂഹത്തെ പാപത്തില്‍നിന്നു വീണ്ടെടുത്ത രക്ഷാകരമായ ഉ ത്ഥ നത്തിന്റെ ആഘോഷം ശനിയാഴ്ച വൈകുന്നേരം കൊണ്ടാടപ്പെട്ടു. ഈ വര്‍ഷത്തെ എല്ലാ ശുശ്രൂഷകളും അനുഗ്രഹമാക്കിത്തീരുന്നതിനു ഫാ. ഫിലിപ്പ് തോമസ് നേതൃത്വം വഹിച്ചു. ഈ ശുശ്രൂഷകളിലെല്ലാം പങ്കെടുത്തു ഏറ്റവും അനുഗ്രഹമാക്കിത്തീര്‍ത്ത വിശ്വാസ സമൂഹത്തോടുള്ള നന്ദി പള്ളിക്കമ്മറ്റിക്കു വേണ്ടി വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് അറിയിച്ചു.

 • യുകെകെസിഎ തെരഞ്ഞെടുപ്പ് ജനുവരി 27ന്
 • ലണ്ടന്‍ റീജണല്‍ വചന ശുശ്രുഷ 29ന്
 • ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'ഒരുക്ക ധ്യാനം' നാളെ അപ്ടണ്‍പാര്‍ക്കില്‍
 • ബൈബിള്‍ ധ്യാനയോഗവും രോഗശാന്തി ശുശ്രുഷയും ലണ്ടന്‍ സ്ട്രാറ്റ്‌ഫോഡില്‍; ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി
 • യുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍
 • സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ 29ന്; അല്ലിന്‍സ് പാര്‍ക്ക് തിരുവചന സാന്ദ്രമാവും
 • മതേതരത്വ സന്ദേശം ഉയര്‍ത്തിപിടിച്ച് നോര്‍ത്ത് അലേര്‍ട്ടനില്‍ മാതാവിന്‍റെ തിരുന്നാള്‍
 • കെറ്ററിങ്ങില്‍ ജപമാല മാസത്തിന്റെസമാപനത്തില്‍ പരിശുദ്ധ അമ്മയുടെ തിരുന്നാള്‍
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 21ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway