സിനിമ

നിവിന്‍പോളിയുടെ 'സഖാവും' ഇന്റര്‍നെറ്റില്‍; ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ നിരീക്ഷണത്തില്‍

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന് പിന്നാലെ റിലീസ് ചെയ്ത് നാലാംദിവസം നിവിന്‍പോളി നായകനായ സഖാവും ഇന്റര്‍നെറ്റില്‍. തിയറ്ററുകളില്‍ നിറഞ്ഞോടുന്ന സിനിമ തിങ്കളാഴ്ച മുതലാണ് രണ്ട് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടത്. ഇതില്‍ ഒരു തമിഴ് വെബ്‌സൈറ്റ് ചിത്രം അപ്‌ലോഡ് ചെയ്യുമെന്ന് ഞായറാഴ്ച തന്നെ സൈറ്റിലൂടെ മൂന്‍കൂട്ടി അറിയിച്ചിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ സിനിമ സൈറ്റിലുടെ പ്രചരിച്ചതെന്ന് സഖാവിന്റെ നിര്‍മ്മാതാവ് ബി. രാകേഷ് പറഞ്ഞു.

ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസ് ആന്റി പൈറസി സെല്ലിന് പരാതി നല്‍കിയെന്നും രാകേഷ് അറിയിച്ചു. പരാതിക്ക് പിന്നാലെ ഒരു സൈറ്റില്‍ നിന്നും ചിത്രം പിന്‍വലിച്ചിട്ടുണ്ട്. തിയറ്റേര്‍ പ്രിന്റാണ് സൈറ്റിലുളളത്.



സിനിമ ഡൗണ്‍ലോഡ് ചെയ്തവരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ആന്റി പൈറസി സെല്‍ വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ദ ഗ്രേറ്റ് ഫാദര്‍, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളും സമാന രീതിയില്‍ സൈറ്റിലെത്തിയിരുന്നു. ഇതില്‍ അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് സഖാവും ഇന്റര്‍നെറ്റിലെത്തിയത്.

  • മോഹന്‍ലാലിന്റെ ഒടിയന്‍ വാരണാസിയില്‍ തുടങ്ങി, നായിക മഞ്ജു തന്നെ
  • ആയിരങ്ങളുടെ ആവേശത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ ; ഹോട്ട് താരത്തെ കാണാന്‍ തിക്കിത്തിരക്കി സ്ത്രീകളും
  • എന്റെ ഇംഗ്ലീഷ് ആര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ അത് എന്റെ മാത്രം തെറ്റ് - ട്രോളന്‍മാരോട് പൃഥ്വീരാജ്
  • വിജയ്-സൂര്യ ആരാധകരുടെ ഫാന്‍ ഫൈറ്റിനിടയില്‍പ്പെട്ട് പരിക്ക് പറ്റിയത് അനുശ്രീക്ക്
  • മഞ്ജു -ദിലീപ് ജീവിതവുമായി സാമ്യം; സംവിധായകന്റെ നോവല്‍ വിവാദമാകും
  • തെറ്റുകളിലൂടെ ശരികള്‍ കണ്ടെത്തുകയായിരുന്നു ഞാന്‍ ; കുടിച്ചു കൂത്താടി സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല- ശ്രുതിഹാസന്‍
  • എന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പദ്ധതിയിട്ടു: വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍
  • തളയ്ക്കാനാരുമില്ലാത്ത മദയാന! അപ്രഖ്യാപിത കോടതിയാണല്ലോ നിങ്ങള്‍ -പിസി ജോര്‍ജിനെതിരെ സജിത മഠത്തില്‍
  • പത്തുവയസുകാരന്‍ ഭര്‍ത്താവും പതിനെട്ടുകാരി ഭാര്യയും; വിവാദ സീരിയല്‍ നിര്‍ത്തണമെന്ന് സ്മൃതി ഇറാനി
  • സിനിമയില്‍ തന്നെ ഒതുക്കിയത് ദിലീപാണെന്ന വാര്‍ത്തകള്‍ തള്ളി നടി ഭാമ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway