Don't Miss

ഈസ്റ്റര്‍ നാടകത്തിലെ 'യൂദാസ്' കുരിശുമരണത്തിനിടെ അബദ്ധത്തില്‍ തൂങ്ങിമരിച്ചു

യേശുവിന്റെ കുരിശുമരണവും, ഉയിര്‍ത്തെഴുന്നേല്‍പ്പും പ്രമേയമാക്കി ഒരുക്കിയ നാടകത്തിനിടെ 'യൂദാസിന്' ദാരുണാന്ത്യം. ഈസ്റ്റര്‍ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് അവതരിപ്പിച്ച നാടകമാണ് ദുരന്തത്തില്‍ കലാശിച്ചത്. മെക്‌സിക്കൊയിലെ ടാന്‍സിട്ടാറോയിലാണ് ക്രിസ്തുവിന്റെ അന്ത്യ നിമിഷങ്ങള്‍ കോര്‍ത്തിണക്കി നാടകം അവതരിപ്പിച്ചത്.


മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസായി വേഷമിട്ടത് 23കാരനായിരുന്നു. കുരിശുമരണം അവതരിപ്പിക്കുന്നതിനിടെ കഴുത്തില്‍ കയറിട്ട് നില്‍ക്കുകയായിരുന്ന യുവാവ് തെന്നിവീണാണ് മരണം. അഭിനേതാവ് ബലം കൊടുത്ത് നിന്നിരുന്ന ചതുരക്കട്ടയില്‍ നിന്നും കാല് തെന്നിവീണതോടെയാണ് കഴുത്തില്‍ ഇട്ടിരുന്ന കയര്‍ കുരുങ്ങിയത്. സ്തംഭിച്ചുപോയ പ്രേക്ഷകര്‍ ഉടന്‍ സ്റ്റേജിലേക്ക് ഓടിയെത്തി യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കയര്‍ കഴുത്തിലിട്ട് ആത്മഹത്യക്കെന്ന പോലെ തയ്യാറായി നില്‍ക്കവെയാണ് അവിചാരിതമായി യുവാവു ചവിട്ടി നിന്നിരുന്ന ഭാഗം തെന്നിപ്പോയത്. ഇതോടെ താഴെ ചവിട്ടിനില്‍ക്കാന്‍ കഴിയാതെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു യുവാവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പോലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് പോലീസും പറയുന്നത്.

 • ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ
 • യൂസഫലിയുടെ ബര്‍മിംഗ്ഹാമിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് എലിസബത്ത് രാജ്ഞിയുടെ പുരസകാരം,
 • 24 വയസിനു മൂത്ത ടീച്ചറിനെ 24 വര്‍ഷം വിടാതെ പ്രണയിച്ചു സ്വന്തമാക്കി; ഇത് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ സിനിമയെ വെല്ലുന്ന ജീവിതം
 • പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും
 • കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ടു; കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ക്കെതിരെ മതനേതാക്കള്‍
 • യു എസ് വിമാനത്തില്‍ നിന്ന് ഏഷ്യക്കാരനെ വലിച്ചിഴച്ച് പുറത്താക്കി; വീഡിയോ പുറത്ത്
 • യാത്രാമധ്യേ വിമാനത്തില്‍ യുവതിക്കു സുഖ പ്രസവം; എയര്‍ഹോസ്റ്റസുമാര്‍ നഴ്‌സുമാരായി
 • സൗദിയില്‍ പാക് സ്വദേശികളായ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടി തല്ലിക്കൊന്നു
 • സ്ത്രീകള്‍ക്ക് മാസമുറക്ക് 3 ദിവസത്തെ കാഷ്വല്‍ ലീവ്; ഇറ്റലി ഒരുപടി മുമ്പേ, യുകെയിലും വരും!
 • യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 33 കിലോയുള്ള ഭീമന്‍ മുഴ!
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway