Don't Miss

കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ടു; കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ക്കെതിരെ മതനേതാക്കള്‍

കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ട കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ക്കെതിരെ മുസ്‌ലിം മതനേതാക്കള്‍ . കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് അത്ബയേവിന്റെ ഇളയ മകള്‍ ആലിയ ഷാഗിയേവ (20) ആണ് കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ടത്.
75 ശതമാനം മുസ്‌ലീങ്ങളുള്ള കിര്‍ഗിസ്ഥാനിലെ യാഥാസ്ഥികരാണ് യുവതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

വിവാഹം കഴിഞ്ഞു ആറാം മാസം ആണ് ആലിയ തന്റെ മകന് ജന്മം നല്‍കിയത്. കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തതിലൂടെ ആലിയ കുടുംബത്തെയും സമുദായത്തെയും അപമാനിച്ചുവെന്നാണ് ഉയരുന്ന വിമര്‍ശനം. എന്നാല്‍ വിമര്‍ശകരെ വെല്ലുവിളിച്ചു മുലയൂട്ടുന്നതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് ആലിയ.

പുരുഷന്‍മാര്‍ക്ക് കണ്ട് ആസ്വദിക്കാനുള്ള ലൈംഗികതയുടെ പ്രതീകമായി സ്തനങ്ങളെ ചിത്രീകരിക്കുന്നതിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് മുലയൂട്ടുന്നതിന്റെ ചിത്രം താന്‍ പുറത്ത് വിട്ടതെന്ന് ആലിയ പറഞ്ഞു. ഓണ്‍ലൈനില്‍ തനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭിണിയായിരിക്കെ ശരീരം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള നിരവധി ചിത്രങ്ങളും ആലിയ പുറത്ത് വിട്ടിരുന്നു.

  • റിലാക്‌സേഷനൊക്കെയുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം
  • രോഹിത്തിന് മൂന്നാം ഡബിള്‍ സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
  • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
  • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
  • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
  • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
  • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
  • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
  • ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്
  • പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ പ്രവാസികളുടെ പിതാവിനെ കണ്ടെത്തി; കാരണം കേട്ട് ഞെട്ടി പൊലീസ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway