സ്പിരിച്വല്‍

വല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷകളും എണ്ണ നേര്‍ച്ചയും

വാല്‍തംസ്‌റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്‌റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിന ശുശ്രൂഷകളും എണ്ണ നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ് .ഈശോയുടെ ഉത്ഥാനത്തിനു ശേഷമുള്ള ആദ്യത്തെ ബുധനാഴ്ചയാണ് ഇത്. അതിനാല്‍ പരി. അമ്മയുടെ പ്രത്യേകമായ മാദ്ധ്യസ്ഥം തേടിക്കൊണ്ട് ഉത്ഥിതനായ ഈശോയെ നമുക്കായി, വിശുദ്ധ കുര്‍ബ്ബാനയായി തീര്‍ന്ന ഈശോയെ നേരില്‍ കാണുവാനുള്ള അവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

വിവിധങ്ങളായ പ്രാര്‍ത്ഥനാ നിയോഗങ്ങളൂമായി ആഴ്ചതോറുമുള്ള മരിയന്‍ ദിന ശുശ്രൂഷകളില്‍ ധാരാളം ആളുകള്‍ പങ്കെടുത്ത് പരി. അമ്മ വഴി ഈശോയെ മഹത്വപ്പെടുത്തുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.


വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7.00 ന് ആഘോഷമായ വി.കുര്‍ബ്ബാന ,തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:30ന് തിരുവചന പ്രഘോഷണം, 8.45ന് പരി.പരമ ദിവകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം.


പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.

  • വിഥിന്‍ഷോയില്‍ ഫാമിലി ഫെസ്റ്റ് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • അബര്‍ഡീനില്‍ വി .ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും മെയ് 6 , 7 തീയതികളില്‍
  • ഫാ. ജെയിംസ് മഞ്ഞാക്കല്‍ യുകെയില്‍ ; അത്ഭുതങ്ങള്‍ വര്‍ഷിക്കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് ദിവസങ്ങള്‍ ബാക്കി
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 29ന്
  • 'ഫയര്‍ ആന്‍ഡ് ഗ്‌ളോറി'...യേശുവില്‍ വളരാന്‍ ..ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന യുവജന ധ്യാനം 28 മുതല്‍
  • വല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷകളും ഗീവര്‍ഗീസ് സഹദായുടെ തിരുനാളും
  • കാല്‍വിന്‍ പൂവത്തൂരിന് ശെമ്മാശപട്ടം; യുകെയില്‍ കുടിയേറിയ ഓര്‍ത്തഡോക്സ് വിശ്വാസികളില്‍ ആദ്യമായി വൈദിക വൃത്തിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തി
  • ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മൂന്നാമത് കുടുംബ സംഗമം ഗ്ളാസ്ഗോയില്‍
  • ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുകെ റീജിയന്‍ ഏക ദിന വാര്‍ഷിക സമ്മേളനം ലണ്ടനില്‍
  • നോര്‍ത്താംപ്റ്റന്‍ സെന്റ്. ഡയനേഷ്യസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വി . കുര്‍ബാന; ഫാ. സോണി വി. മാണി മുഖ്യ കാര്‍മ്മികത്വം വഹിക്കും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway