നാട്ടുവാര്‍ത്തകള്‍

ശശികലയേയും ദിനകരനേയും പുറത്താക്കി; പാര്‍ട്ടി ഭരണം അഡ്‌ഹോക്ക്‌ കമ്മിറ്റിക്ക്‌

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലെയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ അന്തരവന്‍ ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ധനമന്ത്രി ഡി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഇരുപത്‌ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണു ശശികല കുടുംബത്തെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്‌. ഒപിഎസ് വിഭാഗവുമായി യോജിപ്പിലെത്താനും യോഗത്തില്‍ ധാരണയായി. ഒപിഎസിന് മന്ത്രിസഭയില്‍ മുഖ്യപദവി നല്‍കുമെന്ന് ധനമന്ത്രി ജയകുമാര്‍ അറിയിച്ചു. അതേസമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകാന്‍ പ്രത്യേകസമിതിക്ക് രൂപം നല്‍കാനും യോഗത്തില്‍ ധാരണയായി.


പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതുവരെ അഡ്‌ഹോക്ക്‌ കമ്മിറ്റിയായിരിക്കും പാര്‍ട്ടി ഭരണം നടത്തുകയെന്ന്‌ ഡി. വിജയകുമാര്‍ വ്യക്‌തമാക്കി. അണ്ണാ ഡി.എം.കെയെ ദിനകരന്റെ കൈകളില്‍നിന്നു രക്ഷിക്കുകയാണു തങ്ങളുടെ പ്രഥമ ദൗത്യം. മന്ത്രിമാരുടെയും എം.പിമാരുടെയും എം.എല്‍.എമാരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണു തീരുമാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മന്ത്രിമാരായ സി. ശ്രീനിവാസന്‍, കെ.എ. സെങ്കോട്ടയ്യന്‍, കടമ്പൂര്‍ രാജു എന്നിവര്‍ ദിനകരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണു യോഗം ചേര്‍ന്നത്‌. സര്‍ക്കാരിനെ മുന്നോട്ടു നയിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായിരിക്കണമെന്ന മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ വാക്കുകള്‍ സഹമന്ത്രിമാര്‍ ചെവിക്കൊണ്ടില്ല.

കുറച്ചു ദിവസങ്ങളായി തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ജയലളിതയുടെ വിയോഗത്തെത്തുടര്‍ന്നു വേണ്ടിവന്ന ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പ്‌ പണമൊഴുക്കിനെച്ചൊല്ലി നീട്ടിവച്ചതും രണ്ടില ചിഹ്നം തിരികെ ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് 50 കോടി കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന കേസില്‍ ദിനകരനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച ഒരു കോടി മൂപ്പത് ലക്ഷം രൂപയും ബി.എം.ഡബ്യു, മെഴ്‌സിഡസ് കാറുകളും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ ശശികലയെയും കുടുംബാംഗങ്ങളേയും ഒഴിവാക്കി അണ്ണാഡിഎംകെയില്‍ ഐക്യമുണ്ടാക്കാന്‍ പനീര്‍ശൈല്‍വം പക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും തമ്മില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കഴിഞ്ഞ ദിവസം രാത്രി വൈകിയും തുടര്‍ന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വിശ്വസ്ഥന്‍ ധനമന്ത്രി ജയകുമാര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ശശികലയെ കുറിച്ചും ദിനകരനെ കുറിച്ചും വ്യക്തമായി പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിലെങ്കിലും പടയൊരുക്കം ശശികലക്കെതിരാണെന്ന് വ്യക്തമായിരുന്നു. ശശികലയേയും കൈക്കൂലി കേസില്‍ കുടുങ്ങിയ ദിനകരനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

 • എം.എം മണിക്കും ഉപദേശകന്‍ വരുന്നു; പ്രസംഗങ്ങളും വാര്‍ത്തകളും ഇനി ഉപദേശകന്‍ തയ്യറാക്കും
 • ചീഫ് സെക്രട്ടറിക്കു പക, ഡിജിപി സ്ഥാനത്ത് പുനര്‍നിയമനമില്ല; ടിപി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു
 • തിരുവനന്തപുരത്ത് 14 കാരി പ്രസവിച്ചു; പീഡിപ്പിച്ചയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
 • സെന്‍കുമാറിനെ ഡിജിപിയാക്കണമെന്ന സുപ്രീം കോടതി വിധിയിയില്‍ ഹരീഷ് സാല്‍വേയോട് നിയമോപദേശം തേടി പിണറായി
 • ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകവും മോഷണവും; രണ്ടു മലയാളികള്‍ പിടിയില്‍
 • വിമാനം റാഞ്ചി, സഹായിക്കണം-പ്രധാനമന്ത്രിയ്ക്ക് യാത്രക്കാരന്റെ ട്വീറ്റ്; ജെറ്റ് എയര്‍വേയ്‌സില്‍ സംഭവിച്ചത്
 • സദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താല്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; ചടങ്ങിനെത്തിയ യാള്‍ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടി
 • അച്ഛന്റെ മൂന്നാം വിവാഹത്തെ ചൊല്ലി അടി; ജേഷ്ഠന്‍ അനുജനെ എറിഞ്ഞുകൊന്നു
 • കല്യാണത്തിന് അവധിയില്ല; ചന്ദനമഴയിലെ അമൃത സീരിയല്‍ വിട്ടു
 • മണി ഗ്രാമീണ ശൈലിക്ക് പാര്‍ട്ടിയുടെ പരസ്യ ശാസന; മുഖ്യമന്ത്രിക്കും കടുത്ത വിമര്‍ശനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway