നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ കുറ്റപ്പത്രം; പള്‍സര്‍ സുനി ഒന്നാം പ്രതി, ബലാത്സംഗക്കുറ്റവും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസിലെ ഒന്നാം പ്രതി. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനടക്കം മറ്റു അഞ്ചു പേരും പ്രതി പട്ടികയിലുണ്ട്. ആകെ 185 പേരാണ് കേസില്‍ സാക്ഷികളായിട്ടുള്ളത്.


തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, കാറില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഫോണിനായുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരി പതിനേഴിന് രാത്രിയാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു നടിയെ തട്ടിക്കൊണ്ടു പോയി കാറിനുള്ളില്‍ വെച്ച് ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നെങ്കിലും ഒന്നാം പ്രതിയായ പള്‍സര്‍ സുനി ആരോപണം നിഷേധിച്ചിരുന്നു.


കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും കൂട്ടാളിയും സംഭവത്തിന് ശേഷം ഒളിവില്‍ പോയിരിക്കുകയായിരുന്നു. പോലീസ് ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഒടുവില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ സമയത്താണ് പ്രതികളെ കോടതി മുറിയില്‍ നിന്നും ബലപ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്തത്.

നടിയെ ശാരീരികമായി അക്രമിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. സിനിമാ മേഖലയിലെ പലരെയും ഇതുസംബന്ധിച്ച് ചോദ്യം ചെയ്തിരുന്നെങ്കിലും ഗൂഢാലോചന തെളിയിക്കാന്‍ പോലീസിനായില്ല. ഒരു സ്ത്രീ നല്‍കിയ ക്വട്ടേഷന്‍ ആണെന്ന് സുനി തന്നോട് പറഞ്ഞിരുന്നെന്നു നടി വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്നു രണ്ട് മാസത്തിന് ശേഷമാണ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്.

  • പീഡിപ്പിച്ചയാളുടെ പേരുപറയാന്‍ പലരും എന്നെ നിര്‍ബന്ധിച്ചു, അത് തുറന്നു പറയാത്തതിന് ഒരു കാരണമുണ്ട്- വെളിപ്പെടുത്തലുമായി പാര്‍വതി
  • ഒരിടപാടിന് വാങ്ങുന്നത് 50,000 വ​രെ; ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെട്ട പെണ്‍വാണിഭസംഘം പിടിയില്‍
  • സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍
  • ബിജെപി വിറച്ചു; രാഹുല്‍ ഇനി പപ്പുവല്ല
  • ഹിമാചലില്‍ ഉദിച്ചുയര്‍ന്ന് ഇന്ത്യന്‍ 'ജെറമി കോര്‍ബിന്‍ '; ചരിത്രം കുറിച്ച് സിപിഎം
  • ഉണ്ണിമുകുന്ദനെതിരെ യുവതിയുടെ മാനഭംഗക്കേസ്; നടന്റെ പരാതിയില്‍ ആന്റി ക്ളൈമാക്സ്
  • കടുത്ത പോരാട്ടത്തില്‍ ഗുജറാത്ത് ബിജെപിക്ക്; ഹിമാചലിലും അധികാരത്തില്‍
  • മുന്നണി പ്രവേശനമുണ്ടെന്ന് കെഎം മാണി; പിണറായി വിജയനോട് എപ്പോഴും സോഫ്റ്റ് കോര്‍ണര്‍
  • പ്രധാനമന്ത്രി കേരളത്തിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും; ബേപ്പൂരില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
  • വെറുപ്പിന്റെ രാഷ്ട്രീയമല്ല, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്; ബിജെപിയെയും മോഡിയെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway