സിനിമ

ഭീമന്റെ റോളില്‍ മോഹന്‍ലാലില്ലെങ്കില്‍ തിരക്കഥ എം.ടിയെ തിരിച്ചേല്‍പ്പിച്ചേനേ- വി.എ ശ്രീകുമാര്‍

ലോക സിനിമയില്‍ ഭീമന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ ഇന്ന് മോഹന്‍ലാല്‍ മാത്രമേയുള്ളുവെന്ന് രണ്ടാമൂഴത്തിന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍. ഭീമന്റെ റോളില്‍ ലാല്‍ അല്ലായിരുന്നുവെങ്കില്‍ ചിത്രത്തിന്റെ തിരക്കഥ താന്‍ എം.ടിയെ തിരിച്ചേല്‍പ്പിക്കുമായിരുന്നെന്നും ശ്രീകുമാര്‍ പറഞ്ഞു.

എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ആയിരം കോടിയുടെ രണ്ടാമൂഴത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് ലാലില്ലായിരുന്നെങ്കില്‍ താന്‍ ഈ പ്രൊജക്ട് ഏറ്റെടുക്കില്ലായിരുന്നെന്ന് ശ്രീകുമാര്‍ പറയുന്നത്. ദുബായിലെ ഒരു എഫ്.എം ചാനലിനോട് സംസാരിക്കുകവേയാണ് സംവിധായകന്‍ മനസ്സ് തുറന്നത്.

ചിത്രത്തിന്റെ ഭാഗമായി താന്‍ കണ്ട ബോളിവുഡ് താരങ്ങള്‍ ലാലിനെ നായകനാക്കിയതിനുള്ള കാരണം ചോദിച്ചപ്പോള്‍ ലോക സിനിമയില്‍ ഭീമന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ അദ്ദേഹം മാത്രമേയുള്ളുവെന്നാണ് താന്‍ പറഞ്ഞതെന്ന് ശ്രീകുമാര്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ ഭീമസേനനായി ഉണ്ടെങ്കില്‍ മാത്രമേ താന്‍ ക്യാമറ ചലിപ്പിക്കൂ എന്നും ശ്രീകുമാര്‍ പറഞ്ഞു.
എം.ടി തന്റെ അച്ഛന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു എന്ന് ശ്രീകുമാര്‍ പറഞ്ഞു. അദ്ദേഹവും അച്ഛനും തമ്മില്‍ എഴുത്തുകുത്തുകളുമൊക്കെ ഉണ്ടാകുമായിരുന്നു. അദ്ദേഹം അച്ഛന് അയച്ച കത്തുകള്‍ നിധിപോലെയാണ് ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു.

  • ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ? മാധ്യമപ്രവര്‍ത്തകനോട് നീരസം പ്രകടിപ്പിച്ചു ഇന്നസെന്റിന്റെ മറുപടി
  • രാത്രി കൊച്ചിയിലേക്ക് വന്ന നടി പാര്‍വതി അപകട കെണിയില്‍പ്പെട്ടു; റോഡിലിറങ്ങി വാഹനങ്ങള്‍ നിര്‍ത്തിച്ചു താരം
  • സുരാജിന്റെ സിനിമയില്‍ അതിഥിതാരമായി ദിലീപ്
  • കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവിന്റെ ഭീഷണിക്കെതിരെ നടന്‍ അലന്‍സിയര്‍ കണ്ണുമൂടിക്കെട്ടി പോലീസില്‍ പരാതി നല്‍കി
  • ഹോട്ടല്‍ ബിസിനസില്‍ നിന്ന് മല്ലികാ സുകുമാരന്‍ രമേഷ് പിഷാരടിയുടെ സിനിമയിലൂടെ വീണ്ടും
  • മീന -മോഹന്‍ലാല്‍ ഹിറ്റ്‌ താരജോഡി വീണ്ടും; കൂടെ തൃഷയും
  • മാമാങ്ക ചിത്രത്തില്‍ ചരിത്ര കഥാപാത്രമായി മമ്മൂട്ടി, സംവിധാനം നവാഗതന്‍
  • സരിതാ നായരെ ഫേസ്ബുക്ക് ലൈവില്‍ വിമര്‍ശിച്ച നടിക്കെതിരെ കുട്ടി സഖാക്കളുടെ സൈബര്‍ ആക്രമണം, പൊട്ടിക്കരഞ്ഞു യുവതി
  • സിനിമയില്‍ അനുവാദത്തോടെയുള്ള പീഡനമാണ് കൂടുതലെന്ന്‌ പത്മപ്രിയ
  • മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു, സിനിമ അഞ്ചു ഭാഷകളില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway